സേനാപതി (ഇടുക്കി): സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ ഔദ്യോഗിക ഫോൺ മുൻ പ്രസിഡൻറ് ചോർത്തിയതായി പരാതി. തെൻറ ഔദ്യോഗിക ഫോൺ മുൻ പ്രസിഡൻറ് ജോസ് തോമസ് കോൾ ഡൈവേർഷനിലൂടെ അദ്ദേഹത്തിെൻറ ഫോണിലേക്ക് കണക്ട് ചെയ്ത് തനിക്ക് വന്നതും താൻ വിളിച്ചതുമായ കോളുകൾ ചോർത്തിയതായി നിലവിലെ പ്രസിഡൻറ് തിലോത്തമ സോമൻ പറയുന്നു.
ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവി, സൈബർ സെൽ, ഉടുമ്പൻചോല സി.ഐ എന്നിവർക്ക് ഇവർ പരാതി നൽകി.
ഔദ്യോഗിക ഫോൺ വെള്ളിയാഴ്ച കാണാതായിരുന്നു. എവിടെയെന്ന് അറിയുന്നതിനായി വിളിച്ചപ്പോൾ ഒരു പുരുഷനാണ് കാൾ എടുത്തത്. ഉടൻ കട്ട് ആക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു പഞ്ചായത്ത് അംഗം ഇതേ നമ്പറിലേക്ക് വിളിച്ചപ്പോൾ പഴയ ആൾ തന്നെ കാൾ എടുക്കുകയും താൻ ജോസ് തോമസ് ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
പിറ്റേന്ന് തിരികെക്കിട്ടിയ ഫോൺ പരിശോധിച്ചപ്പോഴാണ് കാൾ ഡൈവേർട്ട് ചെയ്തിരിക്കുന്നതായി മനസ്സിലായതെന്നാണ് തിലോത്തമ സോമെൻറ പരാതി. അധികാരം ഒഴിഞ്ഞപ്പോൾ ഫോൺ കോൾ ഡൈവേർട്ട് ചെയ്തശേഷം ഓഫിസിൽ തിരികെ നൽകിയതാണെന്നാണ് സംശയം.എന്നാൽ, ആരോപണം മുൻ പ്രസിഡൻറ് ജോസ് തോമസ് നിഷേധിച്ചു. തനിക്ക് ഈ സംഭവത്തെക്കുറിച്ച് അറിവില്ല. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞപ്പോൾ ഔദ്യോഗിക ഫോൺ തിരികെ നൽകിയിരുന്നു. പഴയ രീതിയിലുള്ള കീപാഡ് ഫോണാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സ്മാർട്ട് ഫോൺ ഇല്ല. അധികാരം ഒഴിഞ്ഞശേഷം നിരവധി കോളുകൾ വരുന്നുണ്ടെങ്കിലും അവയെല്ലാം തെൻറ സ്വന്തം നമ്പറിലേക്കാണ് വരുന്നതെന്നും ജോസ് തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.