കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യെയ കണ്ണൂർ സർവകലാശാലയിൽ യു.ജി.സി യോഗ്യതകൾ മറികടന്ന് അസോസിയറ്റ് പ്രഫസറാക്കാനുള്ള നീക്കം ഉപക്ഷേിക്കണമെന്നാവശ്യപ്പെട്ട് കത്ത്. സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന് സെനറ്റംഗം ഡോ. ആർ.കെ. ബിജുവാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
യു.ജി.സി യോഗ്യത ഇല്ലാത്ത ഇവരെ ഇൻറർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കണ്ണൂർ വൈസ് ചാൻസലർക്കും കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂർ സർവകലാശാല സെനറ്റംഗവും പരാതിയുമായി രംഗത്തെത്തിയത്.
അഭിമുഖത്തിന് തയാറാക്കിയ ഹ്രസ്വ പട്ടികയിൽ ഉൾപ്പെട്ട രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് തസ്തികക്ക് ആവശ്യമായ നിശ്ചിത യോഗ്യതയായ, എട്ടുവർഷം അധ്യാപക തസ്തികയിലുള്ള യോഗ്യത ഇല്ലെന്ന് ബിജു നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ മാസം 23ന് സർവിസിൽ നിന്ന് വിരമിക്കുന്ന വൈസ് ചാൻസലറുടെ പ്രത്യക ഇടപെടൽ മൂലമാണ് അപേക്ഷകയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി തിടുക്കത്തിൽ ഇൻറർവ്യൂ നടത്തുന്നതെന്നും ബിജു ആരോപിച്ചു. അതിനാൽ അഭിമുഖം മാറ്റിവെച്ച് ഷോർട് ലിസ്റ്റ് കണിശതയോടെ തയാറാക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
മുമ്പ് എ.എൻ. ഷംസീർ എം.എൽ.എയടക്കമുള്ള സി.പി.എമ്മിന്റെ പ്രമുഖ നേതാക്കന്മാരുടെ ഭാര്യമാർക്ക് വിവിധ സർവകലാശാലകളിൽ അസി. പ്രഫസർ നിയമനം നടത്താനുള്ള നീക്കം വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അസോസിയറ്റ് പ്രഫസറായി നേരിട്ട് നിയമനം നടത്താൻ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.