പത്തനംതിട്ട: അച്ചടക്ക ലംഘനത്തിന് തനിക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന ജില്ലാ പൊലീസ് ഓഫിസറുടെ മുന്നറിയിപ്പിന് ഫേസ്ബുക്കിൽ മറുപടിയുമായി സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന്.
‘ഇത് വളരെ നല്ല ഒരു തീരുമാനമാണ് സർ. വാർത്തയിൽ പറഞ്ഞിരിക്കുന്ന "സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ" സ്വീകരിക്കാൻ ഒരു പൂ പറിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഏതൊരു ജില്ലാ പോലീസ് മേധാവിക്കും പറ്റും. ഒരു വാക്കും ഒരു ഒപ്പും മാത്രം മതി’ -പത്തനംതിട്ട എസ്.പി വി. അജിത്തിനുള്ള കുറിപ്പിൽ ഉമേഷ് വ്യക്തമാക്കി. ‘അച്ചടക്ക ലംഘനം: സിവിൽ പൊലീസ് ഓഫിസർക്കെതിരെ നടപടി വരും’ എന്ന എസ്.പിയെ ഉദ്ധരിച്ചുള്ള പത്രവാർത്ത പങ്കുവെച്ചുകൊണ്ടാണ് ഉമേഷിന്റെ കുറിപ്പ്.
‘ജില്ലയിലെ പൊലീസ്- മാഫിയ കൂട്ടുകെട്ടുകളെ നിയന്ത്രിക്കാൻ പറ്റുമോ? കൈക്കൂലിയും അഴിമതിയും ഇല്ലാതാക്കാൻ പറ്റുമോ? ആറന്മുള സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ "താ*#*ളി വിളി നിർത്തിക്കാൻ പറ്റുമോ? (12 കാമറ വെച്ചിട്ട്, അതിൽ നോക്കിയിരിക്കാൻ അത്രയും പോലീസുകാരെ വെച്ചിട്ട് അങ്ങേയ്ക്ക് പറ്റാത്തത് ഒരൊറ്റ FB പോസ്റ്റ് കൊണ്ട് ഞാൻ നിർത്തിച്ചു. ഇനി "താ" എന്ന് തുടങ്ങുന്നതിനു മുൻപ് മനോജ് സാർ നാലുവട്ടം ആലോചിക്കും.)
പൊലീസുദ്യോഗസ്ഥരുടെയും ജനങ്ങളുടെയും മനുഷ്യാവകാശങ്ങൾ ഉറപ്പു വരുത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?അതൊക്കെ പോട്ടെ, കുറഞ്ഞത് ആറന്മുള സ്റ്റേഷനിലെ പോലീസുകാർക്ക് ആഴ്ചയിലൊരു ദിവസം ഓഫ് നൽകാൻ പറ്റുമോ? പറ്റില്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ? ( കടലാസിലെ വ്യാജ രേഖയല്ലാതെ) പറ്റില്ലെങ്കിൽ, കുറഞ്ഞ പക്ഷം ഡേ ഓഫ് ചാർട്ടെങ്കിലും സ്റ്റേഷനിൽ പ്രദർശിപ്പിക്കാൻ പറ്റുമോ? ഞങ്ങൾ കണ്ട് വെള്ളമിറക്കുകയെങ്കിലും ചെയ്യട്ടെ സർ. പറ്റില്ലല്ലേ സർ? എന്നാൽ പിന്നെ എളുപ്പമുള്ള പണി ഇതാണ് സർ. ഒരൊറ്റ വാക്കും ഒരൊറ്റ ഒപ്പും. സോ സിംപിൾ. ഇതെങ്കിലും ചെയ്യൂ സർ’’ -എന്നാണ് കുറിപ്പിൽ പറയുന്നത്.
കോടതി വെറുതെവിട്ട ഗ്രോ വാസുവിന് അഭിവാദ്യമർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് രണ്ടാഴ്ച മുൻപ് ഉമേഷിന് മെമോ നൽകിയിരുന്നു. പത്തനംതിട്ട ഡിവൈഎസ്പിയായിരുന്നു മെമോ നൽകിയത്. എന്നാൽ, താൻ ചെയ്തത് ശരിയാണെന്ന് വ്യക്തമാക്കി മെമോയും അതിനുള്ള മറുപടിയും ഉമേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ മെമ്മോ പ്രചരിപ്പിച്ചതിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതോടനുബന്ധിച്ചാണ്, . അച്ചടക്ക ലംഘനത്തിന് ഉമേഷിനെതിരെ സസ്പെൻഷൻ അടക്കമുള്ള വകുപ്പ്തല നടപടി സ്വീകരിക്കും എന്ന് എസ്.പി മാധ്യമങ്ങളോട് പറഞ്ഞത്.
കോഴിക്കോട് ഫറോക്ക് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായിരുന്ന ഉമേഷ് വള്ളിക്കുന്നിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ആറന്മുള സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. അച്ചടക്കലംഘനം തുടരുകയാണെങ്കിൽ ഉമേഷിനെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പിനിടെയാണ് പുതിയ ഫേസ്ബുക് പോസ്റ്റ്. നേരത്തെ, മുഖ്യമന്ത്രിയെ വിമർശിച്ചതടക്കമുള്ള വിഷയങ്ങളിൽ ഉമേഷിന് കാണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഇത് വളരെ നല്ല ഒരു തീരുമാനമാണ് സർ.🔥
വാർത്തയിൽ പറഞ്ഞിരിക്കുന്ന "സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ" സ്വീകരിക്കാൻ ഒരു പൂ പറിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഏതൊരു ജില്ലാ പോലീസ് മേധാവിക്കും പറ്റും. ഒരു വാക്കും ഒരു ഒപ്പും മാത്രം മതി.
എന്നാൽ ജില്ലയിലെ പോലീസ്- മാഫിയ കൂട്ടുകെട്ടുകളെ നിയന്ത്രിക്കാൻ പറ്റുമോ?
കൈക്കൂലിയും അഴിമതിയും ഇല്ലാതാക്കാൻ പറ്റുമോ?
ആറന്മുള സ്റ്റേഷനിലെ എസ്. എച്ച്. ഒ. യുടെ "താ*#*ളി വിളി നിർത്തിക്കാൻ പറ്റുമോ?
( 12 കാമറ വെച്ചിട്ട്, അതിൽ നോക്കിയിരിക്കാൻ അത്രയും പോലീസുകാരെ വെച്ചിട്ട് അങ്ങേയ്ക്ക് പറ്റാത്തത് ഒരൊറ്റ FB പോസ്റ്റ് കൊണ്ട് ഞാൻ നിർത്തിച്ചു. ഇനി "താ" എന്ന് തുടങ്ങുന്നതിനു മുൻപ് മനോജ് സാർ നാലുവട്ടം ആലോചിക്കും.)
പോലീസുദ്യോഗസ്ഥരുടെയും ജനങ്ങളുടെയും മനുഷ്യാവകാശങ്ങൾ ഉറപ്പു വരുത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
അതൊക്കെ പോട്ടെ, കുറഞ്ഞത് ആറന്മുള സ്റ്റേഷനിലെ പോലീസുകാർക്ക് ആഴ്ചയിലൊരു ദിവസം ഓഫ് നൽകാൻ പറ്റുമോ? പറ്റില്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ? ( കടലാസിലെ വ്യാജ രേഖയല്ലാതെ)
പറ്റില്ലെങ്കിൽ, കുറഞ്ഞ പക്ഷം ഡേ ഓഫ് ചാർട്ടെങ്കിലും സ്റ്റേഷനിൽ പ്രദർശിപ്പിക്കാൻ പറ്റുമോ? ഞങ്ങൾ കണ്ട് വെള്ളമിറക്കുകയെങ്കിലും ചെയ്യട്ടെ സർ.
പറ്റില്ലല്ലേ സർ?
എന്നാൽ പിന്നെ എളുപ്പമുള്ള പണി ഇതാണ് സർ.
ഒരൊറ്റ വാക്കും ഒരൊറ്റ ഒപ്പും.
സോ സിംപിൾ.
ഇതെങ്കിലും ചെയ്യൂ സർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.