പാറശ്ശാല: പ്ലാമൂട്ടുക്കടക്കു സമീപം കാക്കറവിളയില്‍ കാന്തള്ളൂര്‍ പ്ലാങ്കാലവിള വീട്ടില്‍ 94 വയസ്സുള്ള ഡി.തപസ്സിമുത്തും 90 വയസ്സുള്ള പി. എമിലിയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു.
ഞായറാഴ്ച ഉച്ചക്ക് 2.30 ന് ഭര്‍ത്താവും അന്നേ ദിവസം രാത്രി 11.30 ന് ഭാര്യയും ആണ് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം മരണപ്പെട്ടത്. സന്തോഷകരവും ദീർഘവുമായ ദാമ്പത്യത്തിൽ ഒമ്പതു മക്കളുണ്ടായിരുന്നു ഇരുവർക്കും.
മക്കള്‍: കമലം, ജോണ്‍സന്‍, ദാസയ്യന്‍, സരോജം, തങ്കം, ജോര്‍ജ് സ്റ്റീഫന്‍, മെര്‍ലിന്‍ ഷീജ. മരുമക്കള്‍: ജസ്റ്റിന്‍ സുന്ദരരാജ, മേരി സെല്‍മ, ലിറ്റില്‍, സുന്ദരന്‍, വിശ്വംഭരന്‍, ജയഗീത, രാജയ്യന്‍, സ്റ്റീഫന്‍, സ്റ്റാന്‍ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.