പ്രസിഡന്റ്​: എസ്.ആര്‍. ശക്തിധരന്‍; ജനറല്‍ സെക്രട്ടറി: കെ.എച്ച്.എം. അഷറഫ്

സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ സമ്മേളനം സമാപിച്ചു

കൊല്ലം: മാധ്യമ പ്രവർത്തകരുടെ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും അതിനെ ചെറുക്കുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. പെൻഷൻ സർക്കാറിന്റെ ഔദാര്യമല്ലെന്നും ജീവനക്കാരുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ യു. വിക്രമന്റെ ഭാര്യ സീതയെ എം.പി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ അധ്യക്ഷതവഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി കിരണ്‍ ബാബു, അഡ്വ.ജി. ലാലു, കെ. രാജൻ ബാബു, സി. വിമല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസ്​ലിയാരെ മന്ത്രി ആദരിച്ചു. എസ്.ആര്‍. ശക്തിധരന്‍ വീണ്ടും പ്രസിഡന്റായും കെ.എച്ച്.എം അഷറഫ് ജനറല്‍ സെക്രട്ടറിയായും, എം.ടി. ഉദയകുമാര്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Senior Journalists Union conference concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.