തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ മുന്നറിയിപ്പുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ജീവിതാവസാനം വരെ മുതിർന്ന നേതാക്കൾ പാർട്ടിയെ നിയന്ത്രിക്കണമെന്ന് വാശിപിടിക്കരുതെന്ന് സുധാകരൻ പറഞ്ഞു.
അവർ ആജ്ഞാപിക്കും പോലെ പ്രവർത്തിക്കാൻ കഴിയില്ല. ഉമ്മൻചാണ്ടിയുടേയും രമേശിേന്റയും അഭിപ്രായങ്ങൾ എത്ര പേർ ഉൾക്കൊള്ളുന്നു. പ്രവർത്തകരുടെ സോഷ്യൽ മീഡിയയിലെ അഭിപ്രായം നോക്കിയാൽ കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയിൽ ആരുടേയും വളർച്ച തടയാനാവില്ല. ഇത്തരത്തിൽ വളർച്ച തടയാനാകുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതിൽ വിഷമമുണ്ട്. ഹൈക്കമാൻഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. മീഡിയ വൺ ഫേസ്ഓഫ് കേരള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുേമ്പാഴാണ് സുധാകരന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.