ന്യൂഡൽഹി: കേരള ഡി.ജി.പി സ്ഥാനത്തുനിന്ന് ടി.പി. സെൻകുമാറിനെ മാറ്റുന്നതിന് കാരണമായി സംസ്ഥാന സർക്കാർ സമർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറയും ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെയും പേരിലുള്ള രേഖകൾ ഇതു വരെയില്ലായിരുന്നോ എന്ന് സുപ്രീംകോടതി ചോദിച്ചു.
2016 മേയ് 26ന് നളിനി െനറ്റോയുടെയും മേയ് 27ന് മുഖ്യമന്ത്രിയുടെയും പേരിൽ തയാറാക്കിയ കുറിപ്പുകൾ എന്ന നിലയിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച രേഖകൾ ഇൗ കേസിൽ ഇതുവരെയും എവിടെയും കാണിക്കാത്ത വിവരം മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പോലും പറഞ്ഞില്ലല്ലോ എന്ന് സുപ്രീംകോടതി അമർഷം പ്രകടിപ്പിക്കുകയും ചെയ്തു. വാദം അവസാനിച്ചതോടെ സെൻകുമാറിെൻറ ഹരജി വിധി പറയാനായി മാറ്റുകയാണെന്ന് ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
ഡി.ജി.പി സ്ഥാനത്തുനിന്ന് സെൻകുമാറിെന മാറ്റുന്നതിന് അദ്ദേഹത്തിനെതിരെ ജനവികാരമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനാണ് അന്നത്തെ അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെയും മുഖ്യമന്ത്രി പിണറായി വിജയെൻറയും കുറിപ്പുകൾ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. സെൻകുമാറിനെതിരെ ഏപ്രിൽ 13നും മേയ് 26നും ജൂൺ ആറിനും നളിനി നെറ്റോയും മേയ് 27ന് പിണറായി വിജയനും തയാറാക്കിയതാണ് ഇൗകുറിപ്പുകൾ എന്നായിരുന്നു സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്.
പിണറായി സർക്കാർ അധികാരമേറ്റതിന് പിറകെ മേയ് 26ന് നളിനി നെറ്റോ സർക്കാറിന് സമർപ്പിച്ച കുറിപ്പാണ് സെൻകുമാറിനെ മാറ്റാനുള്ള പ്രധാന രേഖെയന്നും അതിന് പിറ്റേന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇൗ കുറിപ്പ് അടിസ്ഥാനമാക്കി സെൻകുമാറിനെ നീക്കംചെയ്യാൻ കുറിപ്പ് തയാറാക്കിയെന്നും സാൽവെ ചൊവ്വാഴ്ച ബോധിപ്പിച്ചിരുന്നു. ഒരു പടികൂടി കടന്ന സാൽവെ നളിനി നെറ്റോ, െസൻകുമാറിനെതിരായ കുറിപ്പിൽ മാത്രമാണ് തെൻറ വാദം ഉൗന്നുന്നതെന്നും അദ്ദേഹത്തിനെതിരെ ജനവികാരമുണ്ടെന്നതിന് അത് തെളിവായി സ്വീകരിക്കണമെന്നും വാദിച്ചു.
സാൽവെയുടെ ഇൗ തെളിവിെൻറ ആധികാരികതയാണ് കോടതി പിരിയാൻ മിനിറ്റുകൾ അവശേഷിക്കേ സെൻകുമാറിെൻറ അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും ചോദ്യംചെയ്തത്. നളിനി നെറ്റോയുടെയും മുഖ്യമന്ത്രിയുടെയും കുറിപ്പുകൾ എവിടെനിന്ന് ഉയർന്നുവന്നതാണെന്ന് ദവെ ചോദിച്ചു.
സെൻകുമാറിനെതിരെ ഹൈകോടതിയിലും ട്രൈബ്യൂണലിന് മുന്നിലും ഹാജരാക്കാത്ത ഇൗ കുറിപ്പുകൾ ഇപ്പോഴെങ്ങനെ സുപ്രീംകോടതിയിൽ മാത്രം വന്നുവെന്നും ദവെ ചോദിച്ചു. ഇതു കേട്ട ജസ്റ്റിസ് മദൻ ബി. ലോക്കൂർ മുഖ്യമന്ത്രിയുടെയും നളിനി നെറ്റോയുടെയും കുറിപ്പുകൾ ഇതിനു മുമ്പ് ഇൗ കേസിൽ എവിടെയും ഹാജരാക്കിയിട്ടില്ലേ എന്ന് അദ്ഭുതത്തോടെ ചോദിച്ചു.
എവിടെയും പരാമർശിച്ചിട്ടു പോലുമില്ലെന്നായിരുന്നു ദവെയും പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനും ഒരേ സ്വരത്തിൽ നൽകിയ മറുപടി. ഇൗ സമയത്ത് സർക്കാർ സ്റ്റാൻഡിങ് കോൺസലിനൊന്നും പറയാനില്ലായിരുന്നു. തുടർന്ന് ഇൗ രേഖകൾ ഇതിനു മുമ്പ് എവിെടയും ഹാജരാക്കാത്ത കാര്യം ഹരീഷ് സാൽവെ പോലും പറഞ്ഞില്ലെന്ന് കോടതി അതൃപ്തി പ്രകടിപ്പിച്ചു.
1984ലെ സിഖ് കലാപത്തിെൻറയും 2002ലെ ഗുജറാത്ത് കലാപത്തിെൻറയും പേരിൽ ഡി.ജി.പിമാരെ മാറ്റാത്ത ഒരു രാജ്യത്ത് 34 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനംകൊണ്ട് പ്രകടനത്തില്‍ സൂപ്പര്‍ലറ്റിവായ, ഒരു കുറ്റമാർക്കും പറയാനില്ലാത്ത കേരളത്തിലെ മികച്ച ഒരു പൊലീസ് ഓഫിസര്‍ നീതിക്കായി നടത്തുന്ന പോരാട്ടമാണിതെന്നും ഇത് വലിയ ഒരു സേന്ദശമാണ് രാജ്യത്തിന് നൽകുന്നതെന്നും ദവെ ബോധിപ്പിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിൽ ആരോപണവിധേയനായ പൊലീസ് ഒാഫിസറെ പിന്നീട് ഡി.ജി.പിയാക്കിയ രാജ്യമാണിത്. ഭരണകൂടം കോടതികളെ അട്ടിമറിക്കുന്ന സാഹചര്യം അനുവദിക്കരുത്. ഇൗ രാജ്യത്തെ ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് കോടതികളെന്നു പറഞ്ഞ് ദവെ കേസിലെ വാദം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.