തിരുവനന്തപുരം: പൊലീസിലെ വിവാദ സ്ഥലംമാറ്റ ഉത്തരവ് ഡി.ജി.പി ടി.പി. സെൻകുമാർ തന്നെ പിൻവലിക്കുമെന്ന് സൂചന. അഞ്ച് ഉദ്യോഗസ്ഥരെ മാറ്റിയ ഉത്തരവാണ് മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ ഇടപെടലിനെ തുടർന്ന് ഡി.ജി.പി പിൻവലിക്കുക. ആസ്ഥാനത്തെ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലംമാറ്റിയ നടപടിയെ ചോദ്യംചെയ്ത് അവർ ചീഫ്സെക്രട്ടറിക്കും ആഭ്യന്തരസെക്രട്ടറിക്കും പരാതിനൽകിയിരുന്നു. അഞ്ച് ദിവസമായിട്ടും ഡി.ജി.പിയുടെ ഉത്തരവ് നടപ്പായതുമില്ല. ഇൗ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഒാഫിസ് വിഷയത്തിൽ ഇടപെട്ട് പഴയസ്ഥിതി തുടരാൻ ഡി.ജി.പിക്കും പൊലീസ് ആസ്ഥാന എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കും വാക്കാൽ നിർദേശം നൽകിയത്.
ഇന്നലെയും ഇന്നും ഒാഫിസ് അവധിയായതിനാൽ ഇതുസംബന്ധിച്ച ഉത്തരവൊന്നും പുറത്തിറക്കിയിട്ടില്ല. തിങ്കളാഴ്ച ഒാഫിസിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചശേഷമാകും ഡി.ജി.പി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
കുമാരി ബീനയെ പൊലീസ് ആസ്ഥാനത്തുനിന്ന് എ.പി ബറ്റാലിയനിലേക്കും സതികുമാറിനെ എസ്.എ.പിയിൽനിന്ന് പൊലീസ് ആസ്ഥാനത്തേക്കും ഗിരീഷ്കുമാറിനെ പൊലീസ് ആസ്ഥാനത്തുനിന്ന് എസ്.എ.പിയിലേക്കും സജീവ്ചന്ദ്രനെ ക്യു ബ്രാഞ്ചിൽനിന്ന് സി ബ്രാഞ്ചിലേക്കും സുരേഷ്കൃഷ്ണയെ എ.പിയിൽനിന്ന് പൊലീസ് ആസ്ഥാനത്തേക്കും മാറ്റിയുള്ള ഉത്തരവാണ് ഡി.ജി.പി പുറത്തിറക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.