തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകെൻറ മൊഴി പൊലീസ് രേഖപ്പെടുത്തി. ‘സമകാലിക മലയാളം വാരിക’ ലേഖകൻ റംഷാദിെൻറ മൊഴിയാണ് ശനിയാഴ്ച രാവിലെ 11ന് അന്വേഷണ ഉദ്യോഗസ്ഥനായ അഡ്മിനിസ്േട്രഷൻ ഡി.സി.പി രമേശ് കുമാർ രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് ഒരു മണിക്കൂർ നീണ്ടു.
നടിയെ അപമാനിക്കുന്ന യാതൊന്നും വാരികയിലോ അഭിമുഖത്തിലോ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അഭിമുഖത്തിെൻറ ഭാഗമായല്ല സെൻകുമാർ അപകീർത്തികരമായ പരാമർശം നടത്തിയതെന്നും റംഷാദ് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു.
നടിയെ സംബന്ധിച്ച എന്തെങ്കിലും ചോദ്യങ്ങളോ ഇതുസംബന്ധിച്ച മറുപടിയോ അഭിമുഖത്തിനിടയിൽ ഉണ്ടായിട്ടില്ല. അദ്ദേഹത്തിെൻറ സ്വകാര്യ ഫോൺ സംഭാഷണങ്ങൾ അഭിമുഖത്തിെൻറ ഭാഗമല്ല. താൻ ചോദിച്ച ചോദ്യങ്ങളും അതിനോട് സെൻകുമാർ പറഞ്ഞ മറുപടികളും മാത്രമാണ് അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചതെന്നും മറ്റ് യാതൊരു പരാമർശങ്ങളുമായി തനിക്കോ വാരികക്കോ ബന്ധമില്ലെന്നും റംഷാദ് മൊഴി നൽകി. താൻ നടത്തിയ സ്വകാര്യ സംഭാഷണങ്ങൾ ലേഖകൻ അഭിമുഖത്തിൽ ഉൾപ്പെടുത്തിയെന്ന് സെൻകുമാർ ഡി.ജി.പിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് അദ്ദേഹം നടത്തിയ ഈ സ്വകാര്യ സംഭാഷണം ഡി.ജി.പിയെ കത്തിലൂടെ അറിയിച്ചത്. ഇതുസംബന്ധിച്ച ഫോൺ സംഭാഷണങ്ങളും സി.ഡിയും മറ്റും നേരത്തേതന്നെ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചിട്ടുണ്ടെന്നും റംഷാദ് മൊഴിനൽകി. നടിക്കെതിരെ മോശം പരാമർശം നടത്തിയതിന് തിരുവനന്തപുരത്തെ വനിത കൂട്ടായ്മയാണ് സെൻകുമാറിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സെൻകുമാറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.