തൃശൂർ ∙ ചലച്ചിത്ര– സീരിയൽ താരം രേഖ മോഹനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പുഴക്കൽ ശോഭാസിറ്റിയിലെ ഫ്ലാറ്റിലാണ് രേഖയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മലേഷ്യയിലുള്ള ഭർത്താവും മകനും ഫോണിൽ ബന്ധപ്പെട്ടിട്ടും രേഖയെ കിട്ടിയിരുന്നില്ല. തുടർന്ന് അപ്പാർട്ട്മെൻറിലെ സെക്യൂരിറ്റിയെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഫ്ലാറ്റ് അകത്തുനിന്ന് അടച്ചനിലയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനും അടുത്ത താമസക്കാരും ചേർന്ന് ഫ്ലാറ്റ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഡൈനിങ് ഹാളിലെ ടേബിളിൽ തലവെച്ചുകിടക്കുന്ന നിലയിലായിരുന്നു. മരണകാരണം അറിവായിട്ടില്ല.
ഉദ്യാനപാലകൻ, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിലും നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.