മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം; കേന്ദ്രം മറുപടി നൽകാത്തതിൽ ഹൈകോടതിക്ക് അതൃപ്തി

കൊച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫി​സ് (എ​സ്.​എ​ഫ്.​ഐ.​ഒ) അന്വേഷണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മറുപടി നൽകാത്തതിൽ ഹൈകോടതിക്ക് അതൃപ്തി. വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം വേണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇതുപ്രകാരം കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 12ലേക്ക് ഹൈകോടതി മാറ്റി.

കേന്ദ്ര കമ്പനി കാര്യാലയത്തിന്‍റെ അന്വേഷണം നടക്കുന്നുണ്ടെന്നും ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫി​സ് അന്വേഷണത്തിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

വീണ വിജയന്‍റെ കമ്പനിയായ എ​ക്‌​സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സ് 77 ലക്ഷം രൂപ കടം നൽകിയതിൽ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി ഷോൺ ജോർജ് നൽകിയ ഉപഹരജിയും ജ​സ്റ്റി​സ്​​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ ബെഞ്ച് പരിഗണിച്ചു. കടം നൽകിയതിലും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷന്‍ ഏജൻസിയുടെ അന്വേഷണം വേണമെന്ന കാര്യത്തിൽ ഹരജിക്കാരൻ ഉറച്ചുനിന്നു.

ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന്‍റെ പേ​രി​ൽ കൊ​ച്ചി​യി​ലെ സി.​എം.​ആ​ർ.​എ​ൽ ക​മ്പ​നി എ​ക്‌​സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി​ക്ക് പ്ര​തി​ഫ​ലം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം അ​ഡ്വ. ഷോ​ൺ ജോ​ർ​ജ് ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. കോ​ർ​പ​റേ​റ്റ്കാ​ര്യ മ​ന്ത്രാ​ല​യം ക​മ്പ​നി നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ക​മ്പ​നി നി​യ​മ​ത്തി​ലെ വ​കു​പ്പ് 210 പ്ര​കാ​ര​മാ​ണ്​ പു​തു​ച്ചേ​രി ര​ജി​സ്​​ട്രാ​ർ ഓ​ഫ് ക​മ്പ​നീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നം​ഗ ​സം​ഘ​ത്തെ കേ​ന്ദ്രം അ​ന്വേ​ഷ​ണ​ത്തി​ന്​ ഏ​ൽ​പി​ച്ചി​ട്ടു​ള്ള​ത്. ക​മ്പ​നി നി​യ​മ​ത്തി​നു​ള്ളി​ൽ മാ​ത്ര​മാ​യി ഇ​ത്​ ഒ​തു​ങ്ങു​ന്ന​തി​നാ​ൽ എ​സ്.​എ​ഫ്.​ഐ.​ഒ അ​ന്വേ​ഷ​ണ​മാ​ണ്​ അ​നി​വാ​ര്യ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഉ​പ​ഹ​ര​ജി​യും ഷോ​ൺ ന​ൽ​കി​യി​ട്ടു​ണ്ട്.

ഉ​ട​മ​ക​ളെ പ്രോ​സി​ക്യൂ​ട്ട്​ ചെ​യ്യാ​നാ​കും​വി​ധം ക​മ്പ​നി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ളു​ണ്ടെ​ന്ന ര​ജി​സ്ട്രാ​ർ ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ഹരജിക്കാരൻ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Serious Fraud Investigation in the Veena Vijayan case; The High Court is not satisfied with the Centre's non-response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.