തിരുവനന്തപുരം: സെക്രേട്ടറിയറ്റിനു മുന്നിൽ ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ നിരാഹാര സമരമിരിക്കുന്ന പന്തലിനു സമീപം ആത്മഹത്യാശ്രമം. മുട്ടട സ്വദേശിയായ ഒാേട്ടാ ഡ്രൈവർ വേണുഗോപാലൻ നായരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദ േഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഒാടിയടുക്കുകയായിരുന്നു. പുലർച്ചെ രണ്ടുമണിയ ോടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഇയാെള തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.കെ പത്മനാഭനൊപ്പം 70 ഒാളം പാർട്ടി പ്രവർത്തകർ സമരപ്പന്തലിലുണ്ടായിരുന്നു. സമീപത്ത് പൊലീസുകാരുമുണ്ടായിരുന്നു. പൊലീസിെൻറയും പ്രവർത്തകരുടെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.
സമരപ്പന്തലിന് എതിർവശത്തെ ക്യാപിറ്റൽ ടവറിനു മുന്നിൽ നിന്ന് തീകൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഒാടിയടുക്കുകയായിരുന്നു. 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒാേട്ടാ ഡ്രൈവറായ വേണുഗോപാൽ ബി.ജെ.പിയുടെ സജീവ പ്രവർത്തകനല്ലെന്നും ബി.എം.എസിൽ അംഗമാണെന്നും വിവരമുണ്ട്.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബി.ജെ.പി നിരാഹാരസമരം നടത്തുന്നത്. സമരം11ാം ദിവസത്തിലേക്ക് കടക്കുേമ്പാഴാണ് ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.