നിയമോപദേശം, കമീഷനുകൾ; ചെലവിട്ടത് ഏഴരക്കോടി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നിയമോപദേശത്തിനും ജുഡീഷ്യല്‍ കമീഷനുകള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ചത് 7.48 കോടി രൂപ. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരായ നിയമോപദേശത്തിന് അടക്കം 1.47 കോടി കൊടുത്തു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിയമവിരുദ്ധമാണോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ കമീഷനടക്കം ഏഴ് ജുഡീഷ്യല്‍ കമീഷനുകൾക്കുമായി ചെലവാക്കിയത് 6.01 കോടിയും.

സി.എ.ജിയുടെയും നിയമസഭ രേഖകളിലുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍ക്കാർ കേസുകള്‍ വാദിക്കാനും നിയമോപദേശത്തിനുമായി അഡ്വക്കറ്റ് ജനറല്‍ ഓഫിസും ജില്ല ജഡ്ജി പദവിയിലുള്ള നിയമ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിയമവകുപ്പും നിലവിലുണ്ടെങ്കിലും ഇറക്കുമതി ഉപദേശമാണ് സർക്കാറിന് പ്രിയമെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. 2019 മുതല്‍ 2022 വരെയുള്ള കാലത്തെ നിയമോപദേശത്തിന്‍റെ കണക്കാണിത്. 2016 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. സ്വര്‍ണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിയമപരിധി വിടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിയോഗിച്ച വി.കെ. മോഹനന്‍ കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെങ്കിലും കമീഷന് ഇതുവരെ നല്‍കിയത് 83.76 ലക്ഷം രൂപയാണ്.

സോളാര്‍ കേസില്‍ നിയമ ഉപദേശത്തിനുള്ള ചെലവ് 5.50 ലക്ഷം. സര്‍വകലാശാല വി.സി വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ തേടിയ വാക്കാലുള്ള നിയമോപദേശത്തിന് 15 ലക്ഷവും. പൊലീസ് വകുപ്പിലെ പര്‍ച്ചേസിനും കരാറുകള്‍ക്കും ചട്ടം രൂപവത്കരിക്കാന്‍ മുന്‍ ഹൈകോടതി ജഡ്ജി സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമീഷനായി ചെലവിട്ടത് 12.36 ലക്ഷം. മൂന്നുവര്‍ഷമായിട്ടും കമീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് തയാറായില്ല. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ജസ്റ്റിസ് പി.എ. മുഹമ്മദ് ജുഡീഷ്യല്‍ അന്വേഷണ കമീഷന് വേണ്ടിയാണ്, 2.77 കോടി. ഹൈകോടതിക്ക് മുന്നിലെ മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും ഏറ്റുമുട്ടലാണ് ജസ്റ്റിസ് പി.എ. മുഹമ്മദ് കമീഷൻ അന്വേഷിച്ചത്.

മ​റ്റ്​ ക​മീ​ഷ​നു​ക​ളു​ടെ ചെ​ല​വ്​

ജ​സ്റ്റി​സ് പി.​എ​സ്. ഗോ​പി​നാ​ഥ​ന്‍ ക​മീ​ഷ​ന്‍ (പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട​പ​ക​ടം) - 1.07 കോ​ടി.

ജ​സ്റ്റി​സ് പി.​എ​സ്. ആ​ന്റ​ണി ക​മീ​ഷ​ന്‍ (എ.​കെ. ശ​ശീ​ന്ദ്ര​ൻ ഫോ​ൺ കെ​ണി വി​വാ​ദം ) -25.25 ല​ക്ഷം.

ജ​സ്റ്റി​സ് കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ് ക​മീ​ഷ​ന്‍ (നെ​ടു​ങ്ങ​ണ്ടം ക​സ്റ്റ​ഡി മ​ര​ണം) -92.84 ല​ക്ഷം.

ജ​സ്റ്റി​സ് പി.​കെ. ഹ​നീ​ഫ ക​മീ​ഷ​ന്‍ (വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ര​ണം) - 1.01 ല​ക്ഷം രൂ​പ

Tags:    
News Summary - Seven and a half crores were spent for legal advises and commissions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.