സംസ്​ഥാനത്ത്​ ഏഴുപേർക്ക്​ കൂടി കോവിഡ്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പുതുതായി ഏഴുപേർക്ക്​ കൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസർ കോടും രണ്ടുപേർക്കും കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ്​ ​രോഗം സ്​ഥിരീകരിച്ചതെന്ന്​ കോവിഡ്​ അവലോകന യോഗത്തിന്​ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

215 പേർക്കാണ്​ ഇതുവരെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. സംസ്​ഥാനത്ത്​ നാലുപേരുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായി. 1,63120 പേരാണ്​ സംസ്​ഥാനത്ത്​ നിരീക്ഷണത്തിലുള്ളത്​. ഇന്ന്​ 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 688 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്​.

163 പേർ കാസർകോടും​ കണ്ണൂരിൽ 108 പേരും ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്​. കാസർകോട്​ ജില്ലക്ക്​ പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തബ്​ലീഗ്​​ സമ്മേളത്തിൽ പ​ങ്കെടുത്ത മലയാളികളുടെ പട്ടിക ജില്ല കലക്​ടർമാർക്ക്​ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - Seven new cases in Kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.