പ​ര​പ്പ​ൻ​പൊ​യി​ലി​ൽ അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത കാ​ർ

അയൽവാസികൾ തമ്മിലുള്ള പൂർവ വൈരാഗ്യത്തെ തുടർന്ന് സംഘട്ടനം ഏഴുപേർക്ക് പരിക്ക്

താ​മ​ര​ശ്ശേ​രി: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ പൂ​ർ​വ വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ൽ സം​ഘം ചേ​ർ​ന്നു​ള്ള സം​ഘ​ട്ട​ന​ത്തി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. പ​ര​പ്പ​ൻ പൊ​യി​ൽ ക​തി​രോ​ട് പൂ​ള​ക്ക​ൽ നൗ​ഷാ​ദ്, പി​താ​വ് ഹം​സ, മാ​താ​വ് മൈ​മൂ​ന, ഭാ​ര്യ മു​നീ​റ, ബ​ന്ധു​വാ​യ ഷാ​ഫി, ഷം​നാ​സ്, താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​രാ​യ സു​രേ​ഷ് ബാ​ബു, മു​ജീ​ബ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​രെ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ര​പ്പ​ൻ പൊ​യി​ൽ അ​ങ്ങാ​ടി​യി​ൽ​വെ​ച്ച് നൗ​ഷാ​ദ് ത​​ന്റെ ഓ​ട്ടോ​റി​ക്ഷ​യു​ടെ ഹോ​ൺ ഉ​ച്ച​ത്തി​ൽ മു​ഴ​ക്കി എ​ന്ന് പ​റ​ഞ്ഞ് ചി​ല​ർ നൗ​ഷാ​ദു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും, രാ​ത്രി പ​ത്തോ​ടെ വീ​ട്ടി​ലെ​ത്തി നൗ​ഷാ​ദി​െ​ന മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ണ്ണി​ന് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് ബു​ധ​നാ​ഴ്ച​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​യ അ​ക്ര​മി​സം​ഘം വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഉ​ച്ച​ക്ക് വീ​ട്ടി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തു.

ഇ​തി​നു​ശേ​ഷം നാ​ഷാ​ദ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് സം​ര​ക്ഷ​ണ​ത്തി​നാ​യി ര​ണ്ടു പൊ​ലീ​സു​കാ​ർ വീ​ടി​നു സ​മീ​പ​ത്തെ​ത്തി​യി​രു​ന്നു. പൊ​ലീ​സി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വീ​ണ്ടും വീ​ട്ടി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നും നൗ​ഷാ​ദി​ന്റെ ഒ​രു ഓ​ട്ടോ​യും വീ​ട്ടി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളു​ടെ ഒ​രു കാ​റും അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Seven people were injured in the clash following an earlier conflict between the neighbours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.