പൊന്നാനി: കഴിഞ്ഞ ശനിയാഴ്ചയാണ് പൊന്നാനി തെക്കേപ്പുറം സ്വദേശിയും ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുമായ മുല്ലവളപ്പിൽ നജ്മുദ്ദീെൻറ ദുരിതങ്ങളുടെ തുടക്കം. അന്ന് രാവിലെയാണ് മകനുമായി പൊന്നാനി പൊലീസ് സ്േറ്റഷനിലെത്താൻ പിതാവിന് നിർദേശം ലഭിച്ചത്.
കാര്യമന്വേഷിച്ചെങ്കിലും സ്‌റ്റേഷനിൽ ഹാജരായാൽ മതിയെന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഇതിനിടെ രാവിലെ 10ന് നജ്മുദ്ദീനെ തിരക്കി രണ്ട് പൊലീസുകാർ യൂനിഫോമിലല്ലാതെ വീട്ടിലെത്തി. നജ്മുദ്ദീൻ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീട്ടുകാർ കാര്യമന്വേഷിച്ചെങ്കിലും ബന്ധുക്കളുടെ മുന്നിൽവെച്ച് മർദിച്ചശേഷം നജ്മുദ്ദീെൻറതന്നെ ബൈക്കിൽ പൊന്നാനി പൊലീസ് സ്‌റ്റേഷനിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി.
സ്‌റ്റേഷനിലേക്ക് എന്ന വ്യാജേന ക്വാർട്ടേഴ്സിലെത്തിച്ച യുവാവിനെ ഒരുമണിക്കൂറോളം തിരൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്റർ ക്രൂരമായി മർദിക്കുകയായിരുന്നുവത്രെ.
അവശനായ യുവാവിനെ വലിച്ചിഴച്ച് ക്വാർട്ടേഴ്സിനുള്ളിലേക്ക് കയറ്റി വിവസ്ത്രനാക്കി രഹസ്യഭാഗത്തുൾപ്പെടെ മർദിച്ചു. ബന്ധുക്കൾ പൊന്നാനി സ്റ്റേഷനിലെത്തിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു വിശദീകരണം. ഇവരെത്തിയ ബൈക്ക് സ്റ്റേഷൻവളപ്പിൽ കണ്ടതോടെ ബന്ധുക്കൾ ക്വാർട്ടേഴ്സിന് സമീപമെത്തിയപ്പോഴാണ് അവശനായി കിടക്കുന്ന നജ്മുദ്ദീനെ കണ്ടത്.
എന്നാൽ, മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് വരുത്താനുള്ള ശ്രമമാണ് പിന്നീട് പൊന്നാനി പൊലീസ് നടത്തിയത്. ആശുപത്രിയിൽ കഴിയുമ്പോഴും നജ്മുദ്ദീനെ അനിഷ് പീറ്റർ വിളിച്ച് ഭീഷണിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.