കൊച്ചി: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും നാഷണൽ ബുക്ക് ട്രസ്റ്റിൽ അസിസ്റ്റന്‍റ് എഡിറ്ററുമായ റൂബിൻ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ഡൽഹിയിൽ ടെലികമ്യൂണിക്കേഷൻ രംഗത്ത് ജനറൽ മാനേജരായി ജോലി ചെയ്യുന്ന യുവതി റൂബിൻ ലൈംഗികമായി അക്രമിച്ചുവെന്ന പരാതി ഡൽഹി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിൽ നൽകിയതിന് പിന്നാലെയാണ് മറ്റൊരു യുവതിയും സമാനമായ അനുഭവം ഫേസ്ബുക്കിൽ പങ്ക്വെച്ചത്. അത്താഴ വിരുന്നിന് ശേഷം മടങ്ങുേമ്പാൾ കാറിൽ വെച്ചാണ് റൂബിനിൽ നിന്ന് ലൈംഗികാതിക്രമം ഉണ്ടായതെന്നും യുവതി കുറിപ്പിൽ പറയുന്നു.
സോഷ്യൽ മീഡിയയിൽ യുവതി എഴുതിയ കുറിപ്പിന്‍റെ പൂർണരൂപം:
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ജോലിയുടെ ഭാഗമായ ട്രെയിനിങ്ങിനായി ഡൽഹിയിൽ താമസിക്കുമ്പോഴാണ് റൂബിൻ ഡിക്രൂസിൽ നിന്നും ശാരീരികമായ അതിക്രമം നേരിടുന്നത്. പൊതുകാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു ജി-മെയിൽ ഗ്രൂപ്പിലൂടെയുള്ള സാധാരണ പരിചയം മാത്രമായിരുന്നു അയാളുമായി ഉണ്ടായിരുന്നത്. സൗഹൃദം പുതുക്കാനായി അയാൾ ഒരുക്കിയ അത്താഴത്തിന് ശേഷം തിരികെ കൊണ്ടു വിടുമ്പോഴുള്ള അപ്രതീക്ഷിത നീക്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. അയാളെ തള്ളിമാറ്റി കാറിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.
ഡൽഹി എനിക്ക് തീരെ പരിചയം ഇല്ലാത്ത സ്ഥലമായതിനാൽ അതുണ്ടാക്കിയ നടുക്കം ചെറുതല്ല. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്ന മട്ടിൽ അയാൾ അടുത്ത ദിവസവും സംസാരിക്കാൻ ശ്രമിച്ചത് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കി. അതൊരു ഒറ്റപ്പെട്ട അനുഭവം ആണെന്നാണ് ആദ്യം കരുതിയത്. അപരിചിതമായ സ്ഥലം, പുതിയ ജോലി തുടങ്ങി പലവിധ പ്രയാസങ്ങൾ നേരിട്ടിരുന്ന കാലം ആയതിനാൽ അയാളെ ഒഴിവാക്കുക മാത്രമാണ് ചെയ്തത്. പിന്നീട് കുറേ നാളുകൾക്ക് ശേഷമാണ് സുഹൃത്തുക്കളോട് ഇക്കാര്യം പറയുന്നത്. അപ്പോൾ മാത്രമാണ് ഇതൊരു ഒറ്റപ്പെട്ട കാര്യം അല്ലെന്നും മുൻപും പലരോടും അയാൾ ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്നും അറിയുന്നത്. അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല എന്നും, അയാൾ ഇതേ പ്രവൃത്തി തുടരുകയാണെന്നും നേർക്കുണ്ടായ പെരുമാറ്റത്തോടെ ബോധ്യപ്പെട്ടു. അയാളെ നിയമപരമായി നേരിടാനുള്ള പരാതിക്കാരിയുടെ തീരുമാനത്തോട് ഒപ്പം നിൽക്കുന്നുവെന്നും അവർ കുറിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.