കൊച്ചി: ലൈംഗികാതിക്രമ കേസിൽ വ്ലോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാെൻറ മുൻകൂർ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ഹൈകോടതിയെ സമീപിക്കുമെന്ന് ഷാക്കിർ സുബ്ഹാൻ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 25നാണ് ഷാക്കിർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ രേഖകൾ കൈയിലുണ്ട്. നിരപരാധിത്വം കോടതിയിൽ തെളിയിക്കും. കാനഡ യാത്ര കഴിഞ്ഞ് ദുബൈയിലാണുള്ളതെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാൽ നാട്ടിൽ വരുമെന്നും ഷാക്കിർ സുബ്ഹാൻ നേരത്തെ പറഞ്ഞിരുന്നു. ലൈഗികാതിക്രമം നടത്തിയെന്ന സൗദി യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം.
അഭിമുഖത്തിനെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുത വരനൊപ്പമാണ് ഇവർ എത്തിയത്. അഭിമുഖത്തിനിടെ യുവാവ് പുറത്തുപോയ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് കയറിപ്പിടിക്കുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.