ലഹരിക്കടിമയാക്കി ലൈംഗിക ചൂഷണം: പെൺകുട്ടികളെ എത്തിച്ചുകൊടുത്ത കാമുകിയുടെ തല യുവാവ് തല്ലിപ്പൊളിച്ചു

നാഗർകോവിൽ: ബർത്ത് ഡേ പാർട്ടിയുടെയും ആഘോഷങ്ങളുടെയും മറവിൽ കൂട്ടമായിരുന്ന് കഞ്ചാവ് വലിക്കാനും ലൈംഗിക ചൂഷണത്തിനും പെൺകുട്ടികളെ എത്തിച്ചുകൊടുത്ത കാമുകിയുടെ തല കാമുകൻ തല്ലിപ്പൊളിച്ചു. കന്യാകുമാരി കുളച്ചലിലെ വിദ്യാർഥിനിക്കാണ് മർദനമേറ്റത്.

വിദ്യാർഥിനിയുടെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മർദനമേറ്റെന്ന പരാതി അന്വേഷിച്ചപ്പോഴാണ് കഞ്ചാവ് ഉപയോഗവും ലൈംഗിക ചൂഷണവുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. താമസ സ്ഥലത്തു നടത്തിയ പരിശോധനയിൽ കഞ്ചാവും ഉപയോഗിച്ചതും അല്ലാത്തതുമായ ഗർഭനിരോധന ഉറകളും കണ്ടെടുത്തു.

കുളച്ചലിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന നാഗർകോവിൽ സ്വദേശിനിയായ പെൺകുട്ടിക്കാണ് തലക്കടിയേറ്റത്. പരിക്കുകളോടെ ചികിൽസ തേടിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയപ്പോൾ കാമുകൻ അജിനാണ് ആക്രമിച്ചതെന്നു പെൺകുട്ടി മൊഴി നൽകി. ഇതി​നിടെ, അജിന്റെ മാതാവിനെ മറ്റൊരു പെൺകുട്ടി വിളിച്ച് ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തുകയായിരുന്നു. കൂടുതൽ പെൺകുട്ടികൾ സംഘത്തിന്റെ കെണിയിൽപെട്ടതായാണ് വിവരം. കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

യുവാക്കൾക്കൊപ്പം കഞ്ചാവ് ഉപയോഗിക്കാൻ കോളജ് വിദ്യാർഥിനികളെ എത്തിച്ചുനൽകുന്ന സംഘത്തിലെ അംഗമാണ് ആക്രമണത്തിനിരയായ പെൺകുട്ടി. കഴിഞ്ഞ ദിവസം ബർത്ത് ഡേ പാർട്ടി എന്ന പേരിൽ 2 യുവാക്കൾ പെൺകുട്ടിയുടെ താമസ സ്ഥലത്ത് എത്തി. ഇതറിഞ്ഞ് കാമുകനും പിന്നാലെ എത്തി. തുടർന്നു യുവാക്കളെ തല്ലിയോടിക്കുകയും കാമുകിയുടെ തലയടിച്ചു പൊട്ടിക്കുകയുമായിരുന്നു. ലഹരിക്കടിമയാക്കി ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ താൻ തല്ലിയോടിച്ചെന്നാണ് അജിന്റെ മൊഴി. 

Tags:    
News Summary - Sexual exploitation and drug party: young man attacked his girlfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.