േകാട്ടയം: ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസിൽ മിഷനറീസ് ഒാഫ് ജീസസ് മദർ ജനറൽ സിസ്റ്റർ റെജീന കടംത്തോട്ടിെൻറ മൊഴിയെടുത്തു. ജലന്ധർ കേൻറാൺമെൻറിലെ മിഷനറീസ് ഒാഫ് ജീസസ് ആസ്ഥാനത്തെത്തിയാണ് സംഘം ഇവരെ കണ്ടത്.
ബിഷപ്പിനെതിരെ പൊലീസിനെ സമീപിച്ച കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യ ആരോപണത്തിൽ സന്യാസിനി സമൂഹം നടത്തിയ അന്വേഷണ വിവരങ്ങളാണ് സംഘം ചോദിച്ചറിഞ്ഞത്. പരാതി നൽകിയ വീട്ടമ്മ വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങളാൽ തെറ്റിദ്ധരിച്ച് പരാതി നൽകിയതാണെന്ന് നേരേത്ത അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇക്കാര്യം അറിയില്ലെന്ന് പറഞ്ഞ സിസ്റ്റർ റെജീന, പരാതിയുടെ കോപ്പി അന്വേഷണസംഘത്തിന് നൽകി.
ബിഷപ്പിൽനിന്ന് മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീ അറിയിച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കിയതാണ് സൂചന. പൊലീസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സിസ്റ്റർ അമലയടക്കം നാലു കൗൺസിലേഴ്സിനെയും അന്വേഷണസംഘം കണ്ടു. കന്യാസ്ത്രീക്കെതിരായ പരാതി അന്വേഷിച്ച കമീഷന് നേതൃത്വം നൽകിയത് സിസ്റ്റർ അമലയായിരുന്നു. മഠത്തിലും സംഘം തെളിവെടുത്തു.
കന്യാസ്ത്രീ താമസിച്ചിരുന്ന മുറിയും പരിശോധിച്ചതായാണ് വിവരം. അന്വേഷണ റിപ്പോർട്ട് തയാറാക്കിയ കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്ക് അടക്കമുള്ളവ പിടിച്ചെടുത്തു. ഫോണുകളുടെ വിശദാംശങ്ങളടക്കം ചില രേഖകളും കസ്റ്റഡിയിലെടുത്തതായാണ് വിവരം. പഞ്ചാബ് പൊലീസും ഇവർക്കൊപ്പമുണ്ടായിരുന്നു.നേരേത്ത, ജലന്ധർ രൂപതയിലെ നാലോളം വൈദികരുടെയും മൊഴിയെടുത്തിരുന്നു. ബിഷപ്പിെൻറ അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് രൂപതയിലെ ചില വൈദികർക്ക് അറിവുണ്ടായിരുന്നതായി പരാതിക്കാരി നേരേത്ത മൊഴി നൽകിയിരുന്നു. കന്യാസ്ത്രീ മൊഴിയിൽ പറഞ്ഞിരുന്ന നാല് വൈദികരുടെ മൊഴിയാണ് അന്വേഷണസംഘം ശേഖരിച്ചത്. ബിഷപ്പിൽനിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അറിയാമായിരുന്നുവെന്ന് ഇവർ അന്വേഷണസംഘത്തെ അറിയിച്ചതായാണ് വിവരം.
ബിഷപ്പുമായി അടുപ്പമുള്ള ചില ൈവദികരുടെയും രൂപതയുടെ നേതൃതലങ്ങളിൽ പ്രവർത്തിക്കുന്ന വൈദികരുടെയും മൊഴിയെടുക്കും. ഇതിനുശേഷമാകും ബിഷപ്പിെന ചോദ്യംചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.