വടകര: ഭർതൃമതിയെ ഭീഷണിെപ്പടുത്തി നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കേസ്. സി.പി.എം പതിയാരക്കര ലോക്കൽ കമ്മിറ്റി അംഗവും മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ പതിയാരക്കര പുല്ലുള്ള പറമ്പത്ത് പി .പി. ബാബുരാജ്, ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും പതിയാരക്കര മേഖല കമ്മിറ്റി സെക്രട്ടറിയുമായ ടി.പി. ലിജീഷ് എന്നിവർക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്.
സി.പി.എം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് പരാതിക്കാരി. മൂന്നുമാസം മുമ്പ് ബാബുരാജ് വീടിെൻറ വാതിൽ തകർത്ത് അകത്തുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നും പിന്നീട് ബാബുരാജിെൻറ നിർദേശ പ്രകാരം സുഹൃത്തായ ലിജീഷും വീട്ടിലെത്തി വഴങ്ങിയില്ലെങ്കിൽ ഇക്കാര്യം പുറത്തു പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും റൂറൽ ജില്ല പൊലീസ് മേധാവി, വടകര ഡിവൈ.എസ്.പി, വടകര സി.ഐ എന്നിവർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
തുടർന്നും ഇരുവരും ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. യുവതിയുടെ മൊഴിയെടുത്തതായും ബലാത്സംഗത്തിന് കേെസടുത്തതായും പൊലീസ് പറഞ്ഞു. പാർട്ടിക്ക് നൽകിയ പരാതിയിൽ പലതവണ ചർച്ച ചെയ്തിട്ടും പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ഇരുവരെയും പാർട്ടി പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.