കുമ്പസാര രഹസ്യം മറയാക്കി പീഡനം: വൈദിക​െൻറ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

കൊച്ചി: ഓർത്തഡോക്സ് വൈദികർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫാ. ജെയ്സ് കെ ജോർജ്ജ്‌ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കും. നേരത്തെ കേസിൽ പ്രതികളായ ഫാ.ജോബ് മാത്യൂ, ഫാ.സോണി വർഗ്ഗീസ് എന്നിവർ  മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. സർക്കാരിനോട് റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹരജി തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. വീട്ടമ്മ കഴിഞ്ഞ ദിവസം  തിരുവല്ല മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യമൊഴി നൽകിയിരുന്നു. ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്നാണ് മൊഴി. തുടർന്നാണ് വൈദികൻ മുൻകൂർ ജാമ്യാപേക്ഷയുമായി  കോടതിയെ സമീപിച്ചത്.
 
Tags:    
News Summary - Sexual Harassment for Confession - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.