ഇരിങ്ങാലക്കുട: ഡി.വൈ.എഫ്.െഎ നേതാവ് ജീവന്‍ലാല്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി. രാഷ്ട്രീയ സമ്മര്‍ദമാണ് പൊലീസിനെ നടപടിയെടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്നും നീതിക്കു വേണ്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈ 11ന് എം.എല്‍.എ ഹോസ്റ്റലില്‍ വെച്ചുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് ആദ്യം പാര്‍ട്ടിക്ക് പരാതി കൊടുത്തു. നിയമപരമായി നീങ്ങരുതെന്നും പാര്‍ട്ടി നടപടി സ്വീകരിക്കുെമന്നായിരുന്നു ഡി.വൈ.എഫ്.ഐയിൽനിന്ന് കിട്ടിയ മറുപടി. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. സംഭവത്തെ കുറിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിന് പരാതി കൊടുത്തിരുന്നു. ജില്ല സെക്രട്ടറി അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചെങ്കിലും ഒരു തവണ ഫോണില്‍ വിളിക്കുക മാത്രമാണുണ്ടായത്.
പാര്‍ട്ടിയില്‍നിന്ന് നീതിലഭിക്കാത്തപ്പോഴാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. തെൻറ മൊഴിയെടുത്തതിന് ശേഷം കാട്ടൂർ പൊലീസ്, തിരുവനന്തപുരം മ്യൂസിയം പൊലീസിന് കേസ് കൈമാറി. മ്യൂസിയം പൊലീസും ഒക്ടോബർ ഒമ്പതിന് മജിസ്ട്രേറ്റും തെൻറ മൊഴി എടുത്തു. പക്ഷെ, പിന്നീട് കേസിന് അനക്കമൊന്നും ഉണ്ടായില്ല. ജീവന്ലാലിെൻറ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിട്ടും അറസ്റ്റുണ്ടാകുന്നില്ല. ആരോപണവിധേയൻ ഒളിവിലല്ല, നാട്ടിലുണ്ട്-യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.