കൊണ്ടോട്ടി: ആത്മീയതയുടെ മറവിൽ ലൈംഗിക പീഡനവും തട്ടിപ്പും നടത്തിയ വ്യാജസിദ്ധൻ അറസ്റ്റിൽ. യുവതിയെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ചൂഷണം ചെയ്ത സംഭവത്തിലാണ് കരിപ്പൂർ പുളിയംപറമ്പ് പൂക്കുലക്കണ്ടി ബൈത്തുനൂറഹ്മത്ത് എം.കെ. അബ്ദുറഹ്മാൻ തങ്ങളെ (36) െകാണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലുമായി ഇയാൾ പ്രാർഥനസമ്മേളനങ്ങൾ നടത്തിയിരുന്നു. നാലുവർഷം മുമ്പ് വരെ കൊണ്ടോട്ടി മേലങ്ങാടി മങ്ങാട്ടുപീടികയിലായിരുന്നു താമസം. നാട്ടുകാരിൽ ചിലരുെട എതിർപ്പിനെ തുടർന്നാണ് കരിപ്പൂർ പുളിയംപറമ്പിലേക്ക് മാറിയത്. ഇതിനിടെയാണ് അസുഖങ്ങളുമായെത്തിയ യുവതിയുടെ ചികിത്സ മാറ്റാനെന്ന പേരിൽ ഇവരെ ചൂഷണം ചെയ്തത്. 17 വയസ്സുള്ള മകളെ വിവാഹം കഴിക്കാൻ ദിവ്യദർശനം ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെയും കുട്ടികളെയും വശീകരിച്ച് കൊണ്ടുപോയത്. അനുയായിയും തിരുവനന്തപുരത്തെ ഇൻഫോ പാർക്കിൽ ജീവനക്കാരനുമായ വ്യക്തിയുടെ സഹായത്തോടെയായിരുന്നു ഇത്.
സിദ്ധനെ അനുസരിച്ചില്ലെങ്കിൽ ഭർത്താവിെൻറ ബിസിനസ് നഷ്ടത്തിലാകുമെന്നും യുവതിക്ക് മാറാരോഗങ്ങൾ വരുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. െപാലീസ് അന്വേഷണം ഉൗർജിതമായതോടെ ഇവരെ മടക്കിയയച്ചു. യുവതി സംഭവങ്ങൾ െപാലീസിനോട് പറഞ്ഞേതാടെ സിദ്ധൻ നാടുവിട്ടു. അജ്മീർ, കൊല്ലം, കാസർകോട്, നാഗൂർ, മുപ്പേട്ട, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. കഴിഞ്ഞദിവസം കൊണ്ടോട്ടിയിലെത്തിയതോടെയാണ് അറസ്റ്റ്.
2016ൽ ഇയാൾ യുവതിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങളെടുത്തിരുന്നതായും പൊലീസ് പറഞ്ഞു. സ്ത്രീപീഡനം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, പോക്‌സോ നിയമങ്ങൾ പ്രകാരം കേസെടുത്തതായി ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ പറഞ്ഞു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എം. മുഹമ്മദ് ഹനീഫ, അന്വേഷണ സംഘാംഗങ്ങളായ ദിനേശ് കുമാർ, സന്തോഷ്, തുളസി, സബീർ എന്നിവരാണ് പിടികൂടിയത്. കൂട്ടാളി ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.