കൊച്ചി: എറണാകുളം വൈപ്പിനില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ ൈവപ്പിൻ ഗവ. കോളജിൽ നടന്ന എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് രാജുവിനെ തടഞ്ഞത്.
നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വൈപ്പിൻ കോളജിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിൽ പരിക്കേറ്റ എ.ഐ.എസ്.എഫ് യൂണിറ്റ് പ്രസിഡൻറിനേയും സെക്രട്ടറിയേയും ഞാറക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ സന്ദർശിക്കുന്നതിനായാണ് രാത്രിയോടു കൂടി സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ആശുപത്രിയിൽ എത്തിയത്.
സന്ദർശിച്ച് മടങ്ങുംവഴി ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാജുവിനെ തടയുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ഇതേതുടർന്ന് സ്ഥലത്തെത്തിയ സി.ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘം ഏകപക്ഷീയമായാണ് പ്രശ്നത്തിൽ ഇടപെടുന്നതെന്ന് ആരോപിച്ച് സി.പി.ഐ നേതാക്കളും സി.ഐയുമായി വാക്കു തർക്കവുമുണ്ടായി. സി.ഐക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനുള്ള തീരുമാനത്തിലാണ് സി.പി.ഐ ജില്ലാ നേതൃത്വം.
ഡി.വൈ.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് പാലാരിവട്ടം മേൽപ്പാല അഴിമതിക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന പ്രതിഷേധ പരിപാടിയിൽ നിന്ന് സി.പി.ഐ വിട്ടു നിന്നേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കോളജിലേക്ക് എ.ഐ.വൈ.എഫിൻെറ നേതൃത്വത്തിൽ മാർച്ച് നടത്താനും തീരുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.