ന്യൂഡൽഹി: വയനാട്ടിൽ എസ്.എഫ്.ഐ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തന്‍റെ എം.പി ഓഫിസ് ജീവനക്കാരൻ അഗസ്റ്റിനെ ഫോൺ വിളിച്ച് ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഗസ്റ്റിനുമായി ഫോണിൽ സംസാരിച്ച അദ്ദേഹം ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. പൊലീസ് അക്രമത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെയും രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ബഫർ സോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്നാരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ വയനാട് എം പി ഓഫിസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ച് തകർത്തത്. ജീവനക്കാരനെ മർദിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനെതിരെ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധം തുടരുകയാണ്. അക്രമത്തെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും എസ്.എഫ്.ഐ അക്രമത്തെ അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.