പാറശ്ശാല: ധനുവച്ചപുരം െഎ.എച്ച്.ആർ.ഡിയില്‍ എസ്.എഫ്.െഎ പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകള്‍ ഏറ്റുമുട്ട ി. സംഭവം അറിെഞ്ഞത്തിയ പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നതായി ആക്ഷേപം. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. തിങ്കളാഴ്ച കോളജിനുള്ളില്‍ കൂടിയ യൂനിറ്റ് കമ്മിറ്റിയില്‍ ചര്‍ച്ചക്കെടുത്ത സഹപാഠിയായ വിദ്യാർഥിനിയുടെ പ്രശ്‌നത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇരുവിഭാഗങ്ങളിലായി കൂട്ടത്തല്ലിന് ഇടയാക്കിയത്.
കോളജിനുള്ളിലെ യൂനിറ്റ് മുറിയില്‍നിന്ന് ആരംഭിച്ച സംഘര്‍ഷം കോളജിന് മുന്നില്‍വരെ എത്തുകയായിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കാന്‍ ഒരു വിഭാഗം അധികൃതര്‍ തയാറായെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഇതിന് തടസ്സം നിന്നതായി സൂചനകളുണ്ട്. ഇതിനിടയില്‍ സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും സി.പി.എമ്മിലെയും ഡി.വൈ.എഫ്.ഐയിലെയും ചില പ്രദേശിക നേതാക്കള്‍ പൊലീസിനെ ഗേറ്റിനുള്ളിലേക്ക് കടത്തിവിടാതെ തടയുകയായിരുന്നു. ഈ സമയങ്ങളില്‍ വിദ്യാർഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പൊലീസ് ഗേറ്റിന് പുറത്ത് നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.