തിരുവില്വാമല: ഷൊർണൂർ എം.എൽ.എ പി.കെ. ശശി നെഹ്‌റു കോളജ് ഉടമ കൃഷ്ണദാസിനെ പുകഴ്ത്തിപ്പറയുകയും സമരം ചെയ്ത വിദ്യാർഥികളെ അപമാനിച്ചതും ശരിയായില്ലെന്ന് കാണിച്ച് പാമ്പാടി നെഹ്‌റു കോളജിലെ എസ്.എഫ്.ഐ നെഹ്‌റു കോളജ് യൂനിറ്റ് സെക്രട്ടറി അരുൺ കെ. നാരായണൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകി.
എസ്.എഫ്.ഐ സമരത്തിന് നേതൃത്വം കൊടുത്തതിന് മുന്നൂറോളം വിദ്യാർഥികൾ കോളജ് അധികൃതരുടെ പകപോക്കലിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. പരീക്ഷയിൽ തോൽപിക്കപ്പെട്ട് വിദ്യാർഥികളുടെ രണ്ടുവർഷമാണ് നഷ്ടമായത്. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.
ജിഷ്ണു കേസിലെ ഒന്നാം പ്രതിയും ഷഹീർ ഷൗക്കത്തലിയെ ഇടിമുറിയിൽ കയറ്റി മർദിച്ചതിന് ജയിലിൽ കിടന്ന കൃഷ്ണദാസുമായി എം.എൽ.എ വേദിപങ്കിട്ടതും ശരിയായില്ലെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ രണ്ടാം തീയതിയാണ് പി.കെ. ദാസ് മെഡിക്കൽ കോളജിലെ സി.ടി സ്കാനിങ് മെഷീൻ ഉദ്ഘാടനത്തിൽ എം.എൽ.എ പി.കെ. ശശി പങ്കെടുത്തു സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.