കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടക്കേസിൽ എസ്.എഫ്.ഐ മുൻ നേതാവിനും മുൻ പ്രിൻസിപ്പലിനും ഹൈകോടതി ജാമ്യം അനുവദിച്ചു. എസ്.എഫ്.ഐ നേതാവ് എ. വിശാഖിനും മുൻ പ്രിൻസിപ്പൽ ജി.ജെ ഷൈജുവിനുമാണ് ജാമ്യം ലഭിച്ചത്.
ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഇരുവരെടുയം മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ ഹൈകോടതി തള്ളിയിരുന്നു.
കാട്ടാക്കട കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുപ്പിൽ മജയിച്ച എ.എസ്. അനഘക്ക് പകരം ആൾമാറാട്ടം നടത്തി എസ്.എഫ്.ഐ നേതാവായ എ. വിശാഖിന്‍റെ പേര് കേരള സർവകലാശാലയെ അറിയിച്ചതാണ് കേസ്. എസ്.എഫ്.ഐ നേതാവ് എ. വിശാഖിന്‍റെ പങ്ക് ഗുരുതരമെന്ന് ഹൈകോടതി പറഞ്ഞിരുന്നു. വിശാഖ് പ്രേരിപ്പിക്കാതെ പ്രിൻസിപ്പൽ പേര് കേരള സർവകലാശാലക്ക് അയക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു
കേസെടുത്തതിന് പിന്നാലെ ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.