യൂനിവേഴ്​സിറ്റി കോളജ്​ അക്രമം: പ്രതികൾക്കെതിരെ ലുക്ക്​ഔട്ട്​ നോട്ടീസ്​ പുറത്തിറക്കും

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിലെ വധശ്രമക്കേസിൽ പ്രതികൾക്കെതിരെ ​പൊലീസ്​ ലുക്ക്​ഒൗട്ട്​ നോട്ടീസ്​ പുറത്തിറക്കും. കേസിലെ ഏഴ്​ പ്രതികൾക്കെതിരെയും ലുക്ക്​ഔട്ട്​ നോട്ടീസ്​ പുറത്തിറക്കാൻ പൊലീസ്​ കമീഷണറുടെ അനുമതി തേടി. യൂനിവേഴ്​സിറ്റി കോളജ്​ വിദ്യാർഥിയായ അഖിലിനെ എസ്​.എഫ്​.ഐ യൂനിറ്റ്​ കമ്മിറ്റി അംഗങ്ങൾ കുത്തി രണ്ട്​ ദിവസം കഴിഞ്ഞിട്ടും​ മുഖ്യപ്രതികളെ അറസ്​റ്റ്​ ചെയ്യാൻ പൊലീസിന്​ സാധിച്ചിട്ടില്ല.

യൂനിവേഴ്സിറ്റി കോളജിലെ അക്രമ സംഭവത്തിൽ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ഇന്ന്​ പിടിയിലായിട്ടുണ്ട്​. യൂനിറ്റ് കമ്മിറ്റി അംഗം നേമം സ്വദേശി ഇജാബാണ് കസ്റ്റഡിയിലായത്. കേസിൽ പ്രതികളായ കണ്ടാലറിയുന്ന 30 പേരിൽ ഒരാളാണ് പിടിയിലായത്. ഇജാബിനെതിരെ ആദ്യം കേസെടുത്തിരുന്നില്ല.

കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥി അഖിലിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖിൽ ഇന്നലെ ഡോക്ടറോട് പറഞ്ഞിരുന്നു.

Tags:    
News Summary - SFI University college issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.