തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിന് പിന്നാലെ തിരുവനന്തപുരം ആർട്സ് കോളജിലും വ ിദ്യാർഥികൾക്കെതിരെ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളുടെ ഗുണ്ടായിസമെന്ന് ആരോപണം. ഇതുസംബന്ധിച്ച ശബ്ദരേഖ കോളജിലെ വിദ്യാർഥിനികൾ പുറത്തുവിട്ടു.
എസ്.എഫ്.ഐയുടെ പരിപാടിയിൽ പങ്കെടുക്കാതെ അധ്യാപികയുടെ അനുവാദം വാങ്ങി ഉച്ചക്ക് വീട്ടിൽപോയ ഒന്നാംവർഷ വിദ്യാർഥിനികളെ അടുത്ത ദിവസം യൂനിറ്റ് മുറിയിൽ വിളിച്ചുവരുത്തി വിചാരണ നടത്തുന്നതിെൻറ ശബ്ദരേഖയാണ് പുറത്തുവന്നത്. കോളജ് വിട്ട് പുറത്തുപോകുന്നതിന് യൂനിറ്റ് ഭാരവാഹികളുടെ അനുമതി വാങ്ങണമെന്നും അധ്യാപകർ വിചാരിച്ചാൽ മാത്രം കോളജിൽനിന്ന് നല്ല രീതിയിൽ പഠിച്ചിറങ്ങാൻ കഴിയില്ലെന്നും ശബ്ദരേഖയിലുണ്ട്.
കോളജിനുള്ളിൽ ഒരു പ്രശ്നമുണ്ടായാൽ അത് തീർക്കുന്നത് പ്രിൻസിപ്പലോ മറ്റ് അധ്യാപകരോ അല്ല, എസ്.എഫ്.ഐയാണെന്നും ഭാരവാഹികൾ പറയുന്നു. പെൺകുട്ടികളെ യൂനിറ്റ് മുറിയിൽ വിളിച്ചുകയറ്റി മോശമായി സംസാരിക്കുന്നത് പതിവാണെന്നും അധ്യാപകരോടോ പ്രിൻസിപ്പലിനോടോ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയ വിദ്യാർഥികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.