സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി -ഷാഫി പറമ്പിൽ 

കോഴിക്കോട്: സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സി.പി.എം പാർട്ടി സെക്രട്ടറിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് കോടിയേരിയെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുമായി താരതമ്യപ്പെടുത്തി വിമർശനമുന്നയിച്ചത്.

സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ  'അ'പഥ സഞ്ചലനം നടത്തിയതിന്‍റെ ജാള്യത മറക്കാനാണ് രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറുന്നത്.  ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി പ്രതിപക്ഷ നേതാവിന്‍റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ടെന്ന് വ്യക്തമാക്കി തരികയാണെന്നും ഷാഫി പറമ്പിൽ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. 

ഫേസ്ബുക് പോസ്റ്റ് വായിക്കാം...

സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്.
ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സി.പി.എം പാർട്ടി സെക്രട്ടറി.
സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ  'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാൻ രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ട. 15 വയസ്സ് വരെ ആർ.എസ്.എസ് ശാഖയിൽ പോയതിന്റെ ചരിത്രം പേറുന്ന എസ്.ആർ.പിയുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട് - പ്രതിപക്ഷ നേതാവിന്റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്‌പ്രിംഗ്ളറായാലും ബെവ് ക്യു ആയാലും പി.ഡബ്ല്യു.സി ആയാലും പമ്പ മണൽ വാരലായാലും സ്വർണ്ണക്കള്ളക്കടത്ത് ആയാലും ശരി.

LATEST VIDEO

Full View
Tags:    
News Summary - shafi parambil criticize kodiyeri kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.