ഷാഫി പറമ്പിൽ

എം.എൽ.എ സ്ഥാനം രാജിവച്ച് ഷാഫി പറമ്പിൽ; പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് വിജയിച്ച ഷാഫി പറമ്പിൽ, പാലക്കാട് നിയോജക മണ്ഡലം എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എ.എൻ. ഷംസീറിന്‍റെ ഓഫിസിൽ നേരിട്ടെത്തി രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. നിയമസഭയിലെ അനുഭവം പാർലമെന്റിൽ കരുത്താകുമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറഞ്ഞു.

കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ 3859 വോട്ടിനാണ് ഷാഫി ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബി.ജെ.പിയേക്കാൾ 9707 വോട്ട്‌ യുഡിഎഫിന് അധികം ലഭിച്ചു. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു.

പൊതു തെരഞ്ഞെടുപ്പിലെ മുന്നേറ്റം തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലും വിജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് യു.ഡ‍ി.എഫ്. ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കുമെന്ന് ഉറപ്പായപ്പോൾ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ സജീവമായിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി. ബൽറാം എന്നിവരുടെ പേര് യു.ഡി.എഫിന്‍റെ പരിഗണനയിലുള്ളതായാണ് സൂചന.

Tags:    
News Summary - Shafi Parambil resigns from his MLA post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.