തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.എൽ.എ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്. കെ.എസ്. ശ ബരീനാഥൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് ദേശീയ കോഒാഡിനേറ്റർ ആയിരുന്ന എൻ.എസ്. നുസൂർ, റിജിൽ മാങ്കുറ്റി, റിയാസ് മുക്കോളി, എസ്.എം. ബാലു, എസ്.ജെ. പ്രേംരാജ്, വിദ്യ ബാലകൃഷ്ണൻ എന്നിവരെ വൈസ് പ്രസിഡൻറുമാരായും തെരഞ്ഞെടുത്തു.
വിദ്യ ബാലകൃഷ്ണൻ അഖിലേന്ത്യാ സെക്രട്ടറി ആയതിനാൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാകും. 27 ജനറൽ സെക്രട്ടറിമാരും 35 സെക്രട്ടറിമാരും കൂടി ഉൾപ്പെടുന്നതാകും സംസ്ഥാന കമ്മിറ്റി.
യൂത്ത് കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന നിലപാടാണ് പ്രബല ഗ്രൂപ്പുകൾക്കുണ്ടായിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടിലായിരുന്നു ദേശീയ നേതൃത്വം. തുടർന്ന് വോെട്ടടുപ്പ് നടന്നു. ഭാരവാഹികളുടെ കാര്യത്തിൽ നേരത്തെ തന്നെ ഏകദേശ ധാരണ വന്നിരുന്നു.
പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികളിൽ ധാരണപ്രകാരമാണ് വോെട്ടടുപ്പ് നടന്നത്. ജനറൽ സെക്രട്ടറി, സെക്രട്ടറിമാരുടെ കാര്യത്തിൽ പൂർണമായി ധാരണ വന്നില്ല. ജില്ല പ്രസിഡൻറുമാരിൽ എെട്ടണ്ണം എ ഗ്രൂപ്പിനും ആെറണ്ണം െഎ ഗ്രൂപ്പിനും ലഭിച്ചിട്ടുണ്ട്. മണ്ഡലം ഭാരവാഹികളും ഇതിനനുസരിച്ചാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.