നാട്ടിൽ കൊലപാതകങ്ങൾ നടക്കുമ്പോൾ പൊലീസ് എന്തെടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയും ഇന്നുമായി പാലക്കാട് എസ്.ഡി.പി.ഐ, ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞക്കുറ്റിക്ക് കാവൽ നിൽക്കുന്ന പണി നിർത്തി പൊലീസ് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ ശാപമായ ആർ.എസ്.എസും എസ്.ഡി.പി.ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പൊലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല. കൊലപാതകങ്ങൾ നടത്തുന്നവർ ആയുധങ്ങൾ പോലെയാണെന്നും അവർക്ക് നിർദേശം നൽകുന്നവർ സുരക്ഷിതരായി തുടരുകയാണെന്നും ഷാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.