ഹാദിയ: എൻ.ഐ.എ അന്വേഷണത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു -ഷഫിൻ ജഹാൻ

ന്യൂഡൽഹി: സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് ഹാദിയ വ്യക്തമാക്കിയ സാഹചര്യത്തിൽ എത്രയും വേഗം കേസ് അവസാനിപ്പിക്കണമെന്ന് ഭർത്താവ് ഷഫിൻ ജഹാൻ. ഹാദിയയുടെ വെളിപ്പെടുത്തലോടെ എൻ.ഐ.എ അന്വേഷണത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ഷഫിൻ മാധ്യമങ്ങളോട് പറഞ്ഞു. 

സുപ്രീംകോടതിയിൽ ഹാജരാകാനായി കേരളത്തിൽ നിന്ന് വൈകീട്ട് നാലു മണിക്കാണ് ഷഫിൻ ജഹാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിക്കാണ് ഹാദിയ സുപ്രീംകോടതിയിൽ ഹാജരാകുന്നത്. 

ഹാദിയക്ക്​ മാനസിക പ്രശ്​നങ്ങളുണ്ടെന്ന് സുപ്രീംകോടതിയെ അറിയിക്കുമെന്ന് പിതാവ്​ അശോക​​​​​​​​െൻറ അഭിഭാഷകൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാനസിക സ്​ഥിരത ഉള്ളതു പോലെയല്ല ഹാദിയ ​െപരുമാറുന്നത്​. കുടംബാംഗങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്​തെന്നും അശോകനുമായി നടത്തിയ കൂടിക്കാഴ്​ച ശേഷം അഭിഭാഷക​​​​ൻ വ്യക്തമാക്കി. 

അതേസമയം, തനിക്ക് ഭർത്താവിനൊപ്പം പോകണമെന്നും നീതി ലഭിക്കണമെന്നുമാണ് ശനിയാഴ്ച നെടുമ്പാശേരിയിൽ എത്തിയപ്പോൾ ഹാദിയ മാധ്യമങ്ങളോട് പറഞ്ഞത്. താൻ മുസ് ലിം ആണ്. ഇസ് ലാം മതം സ്വീകരിച്ചത് ആരും നിർബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്. തന്നെ ആരും നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും ഹാദിയ വ്യക്തമാക്കിയത്.

Tags:    
News Summary - Shafin Jahan react to Hadiya Statement -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.