ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഷഫീഖിന് നൽകിയ സ്വീകരണം

ഒറ്റക്കാലിൽ ഷഫീഖ് ചുരം കയറി; കർഷകർക്ക് ഐക്യദാർഢ്യവുമായി

വൈത്തിരി: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഒറ്റക്കാലിൽ ചുരം കയറി ഭിന്നശേഷിക്കാരനായ യുവാവ്. മലപ്പുറം ചേളാരി പടിക്കൽ സ്വദേശി മുഹമ്മദ് ഷഫീഖ് പാണക്കാടാണ് ഞായറാഴ്ച രാവിലെ അടിവാരത്തുനിന്ന് ഊന്നുവടിയുടെ സഹായത്തോടെ ചുരം നടന്നുക‍യറിയത്.

പാലിയേറ്റിവ് രംഗത്തു പ്രവർത്തിക്കുന്നവരും മഞ്ചേരി ആശുപത്രിയിലെ ഡോക്ടറും ഷഫീഖിനെ അനുഗമിച്ചു.

രാവിലെ എട്ടിന് അടിവാരത്തുനിന്നു പുറപ്പെട്ട യാത്രയിൽ ഷഫീഖിനും കൂട്ടുകാർക്കും വിവിധ സംഘടനകളും നാട്ടുകാരും സ്വീകരണം നൽകി.

ഉച്ചക്ക് ഒന്നരക്ക് ലക്കിടിയിലെത്തി അൽപനേരം വിശ്രമിച്ചശേഷമാണ് മടങ്ങിയത്. കഴിഞ്ഞവര്‍ഷം കോഴിക്കോട് സംഘടിപ്പിച്ച പൗരത്വസമരത്തിന് 30 കിലോമീറ്റര്‍ നടന്ന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.

ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് തന്നാലാവുന്ന നിലയില്‍ പിന്തുണ കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒറ്റക്കാലില്‍ ചുരം കയറിയതെന്ന് ഷഫീഖ് പറഞ്ഞു.

Tags:    
News Summary - Shafiq in solidarity with farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.