കൊച്ചി: മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈകോടതി. ഇല്ലെങ്കിൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്ന് കോടതി അറിയിച്ചു.
കഴിഞ്ഞ 17ന് ഹാജരാകാനായിരുന്നു ഷാജനോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ജാമ്യ ഉത്തരവിൽ ഇളവ് തേടി ഷാജൻ ഹൈകോടതിയെ സമീപിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിന് കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ഹരജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നും കോടതി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്.
നാളെ രാവിലെ നിലമ്പൂർ എസ്.എച്ച്.ഒക്ക് മുന്നിലാണ് ഹാജരാകേണ്ടത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. കേസിൽ ഹൈകോടതി ഷാജൻ സ്‌കറിയക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. 17ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാണമെന്നും അറസ്‌റ്റ് ചെയ്‌താൽ ജാമ്യത്തിൽ വിടണമെന്ന് ഇടക്കാല ഉത്തരവും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.