Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാമിൽ മോൻ...

ഷാമിൽ മോൻ കാത്തിരിക്കുന്നു; കരുണയുടെ കൈത്താങ്ങിനായി...

text_fields
bookmark_border
shamil 98798
cancel
camera_alt

മുഹമ്മദ്​ ഷാമിൽ മാതാവ്​ ജാസിറയോടൊപ്പം

മലപ്പുറം: കൂട്ടുകാരെല്ലാം ഓടിക്കളിച്ച്​ തിമിർക്കുമ്പോൾ ഷാമിൽ മോന്​ അതെല്ലാം നോക്കി നിൽക്കാനെ വിധിയുള്ളു. അവരുടെ കൂടെ നടക്കാനും കളിക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല. എസ്​.എം.എ (സ്പൈനൽ മസ്‌കുലർ അട്രോഫി) രോഗം ബാധിച്ച്​ തന്‍റെ ശരീരത്തിന്​ അവരോടൊപ്പം എത്തിപ്പെടാനുള്ള ശേഷിയില്ലാഞ്ഞിട്ടാണ്​. എന്നാലും വീൽചെയറിലിരുന്ന്​ തന്‍റെ കൈകൾ ചലിപ്പിക്കാൻ അവന്​ പ്രയാസമുണ്ടായിരുന്നില്ല. പക്ഷേ വിധി വീണ്ടും അവനെ തളർത്തുകയാണ്​. എസ്​.എം.എ രോഗത്തിന്‍റെ ഭാഗമായി ഇപ്പോൾ കൈകൾപോലും ഉയർത്താനാവാത്ത സ്ഥിതിയാണ്​.

കൊണ്ടോട്ടി മുതുവല്ലൂർ മുതു പറമ്പ് സ്വദേശി പാമ്പോടൻ സൈനുദ്ധീന്‍റെ മകനായ​ ഷാമിലിന്‍റെ ആരോഗ്യ നില ഓരോ ദിവസം കഴിയുംതോറും മോശമായി​ക്കൊണ്ടിരിക്കുകയാണ്​. എത്രയുംപ്പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയാലെ കുട്ടിയെ രക്ഷപ്പെടുത്താൻ കഴിയൂവെന്ന്​ ചികിത്സിക്കുന്ന തിരുവനന്തപുരം എസ്​.എ.ടി ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർ പറഞ്ഞത്​.

ചുരുങ്ങിയത്​ നാല്​ വർഷം തുടർച്ചയായി മെഡിസിൻ നൽകേണ്ടതുണ്ട്. ഒരു വർഷത്തെ മെഡിസിന് 75 ലക്ഷം രൂപ വിലവരുന്നുണ്ട്. ചികിത്സക്ക് മൊത്തം മൂന്ന്​ കോടി രൂപയിലധികം ചിലവ് വരും. ഈ അവസ്ഥയിൽ ഷാമിലിന്‍റെ ചികിത്സക്കായി സുമനസുകുടെ സഹായം കാത്തിരിക്കുകയാണ് കുടുംബം. ഷാമിലിന്‍റെ ചികിത്സക്ക്​ വേണ്ടി ടി.വി. ഇബ്രാഹിം എം.എം.എൽയുടെ നേതൃത്വത്തിൻ യോഗം ചേർന്ന്​ ‘മുഹമ്മദ് ഷാമിൽ ചികിത്സാ സഹായ സമിതി’ എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്​.​

ചികിത്സക്കായി നാ​ടൊരുമിക്കുന്നു...

ഷാമിൽ അരക്ക് താഴെ ബലക്ഷയം വന്ന് സ്വന്തമായി നടക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണെന്നും ഓരോ ദിവസം കഴിയുംതോറും ആരോഗ്യനില മോശമാവുകയാണെന്നും ചികിത്സ സഹായ സമിതി മലപ്പുറത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ​ ടി.വി. ഇബ്രാഹീം എം.എൽ.എ പറഞ്ഞു.

പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ എന്നും മുന്നിൽ നിൽക്കുന്ന സുമനസുകളായ മലയാളികളുടെയും പ്രവാസി സുഹൃത്തുക്കളിലുമാണ്​ ഈ കുടുംബത്തിന്‍റെ പ്രതീക്ഷയെന്ന്​ സഹായസമിതി ചെയർമാനായ അഡ്വ. ഷമീർ കുന്ദമംഗലം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സഹായസമിതി മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ബാബുരാജ്, ടി. അബ്ദുൽ അസീസ് (ആക്ടിങ്​ ചെയർമാൻ), ടി. മുഹമ്മദലി (കൺവീനർ), എം.പി അബ്ദുൽ അസീസ്, എ.പി. കുഞ്ഞാൻ, കബീർ മുതുപറമ്പ്, സി. സുബ്രഹമണ്ണ്യൻ, അസ്ലം ഷേർ ഖാൻ, സക്കീർ ഹുസൈൻ എന്നിവരും പ​ങ്കെടുത്തു.

സഹായം നൽകാം...

കുട്ടിയുടെ മാതാവിന്‍റെ പേരിലും ചികിത്സ കമ്മിറ്റിയുടെ പേരിലുമായി ബാങ്ക്​ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ചികിത്സാ ഫണ്ടിന്‍റെ സുതാര്യതക്ക് വേണ്ടി അഡ്വ. ഷമീർ കുന്ദമംഗലം ചെയർമാനായ ‘ASK CARE foundation’ എന്ന പേരിൽ നിർമിച്ച ആപ്പ്​ വഴിയോ രക്ഷിതാക്കളുടെ അക്കൗണ്ടുകൾ വഴിയും സഹായം കൈമാറാം. ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ: JASIRA CP, A/C NO: 25150100001878, ​​IFSC: FDRL0002515, ​FEDERAL BANK, KIZHISSERI BRANCH. ഗൂഗിൾപേ, ഫോൺപേ നമ്പർ: 9745167460, 9744167460. ആപ്പ്​ വഴി പണമടക്കാൻ: ASK CARE APP.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SMASpinal muscular atrophyMuhammed Shamil
News Summary - Shamil Mon with Spinal muscular atrophy seeking aid for treatment
Next Story