ഷാൻ

ഷാൻ വധം രണ്ട് മാസത്തെ ആസൂത്രണത്തിനൊടുവിൽ; ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലയ്ക്കുള്ള പ്രതികാരമെന്ന് റിമാൻഡ് റിപ്പോർട്ട്

ആലപ്പുഴ: എസ്​.ഡി.പി.ഐ സംസ്ഥാന സെ​ക്രട്ടറി അഡ്വ. കെ.എസ്​. ഷാനെ കൊലചെയ്തത് വ്യക്തമായ ആസൂത്രണത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. രണ്ട് മാസം മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. വയലാറിൽ ആർ.എസ്​.എസ്​ പ്രവർത്തകൻ നന്ദുകൃഷ്​ണ (22) കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായാണ് ഷാനെ കൊലപ്പെടുത്തിയതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആർ.എസ്.എസ് ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ ഈമാസം 15നാണ്​ ഏറ്റവുമൊടുവിൽ ഗൂഢാലോചന നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഷാനിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ ഏഴ്​ ആർ.എസ്​.എസ്​ പ്രവർത്തകരാണ് അറസ്​റ്റിലായത്. മണ്ണഞ്ചേരി പഞ്ചായത്ത് 14ാം വാർഡിൽ ആര്യാട്​ ഒറ്റക്കണ്ടത്തിൽ ഒ.എസ്​. അതുൽ (27), ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ്​ അവലൂകുന്ന്​ തൈവെളിവീട്ടിൽ കെ. വിഷ്ണു (28), മൂന്നാം വാർഡ്​ കിഴക്കേവേലിയകത്ത് വീട്ടിൽ ഡി. ധനേഷ് (25), മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കാട്ടൂർ കാടുവെട്ടിയിൽ വീട്ടിൽ കെ.യു. അഭിമന്യു (27), മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിൽ പൊന്നാട് കുന്നുമ്മേൽ വെളിവീട്ടിൽ കെ.യു. സനന്ദ്​ (36), തൃശൂർ കലൂർ വില്ലേജിൽ തൃക്കൂർ പഞ്ചായത്ത് 11ാംവാർഡിൽ മുട്ടിതടിയിൽ കല്ലൻകുന്നേൽ വീട്ടിൽ സുരേഷ് എന്ന സുധീഷ് (49), തൃക്കൂർ പഞ്ചായത്ത് 11ാം വാർഡ് മുട്ടിതടിയിൽ മംഗലത്ത് വീട് ഉമേഷ് (27) എന്നിവരെയാണ്​ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്​.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്​തത്​.

ഇതിൽ അതുൽ, വിഷ്​ണു, ധനേഷ്​, അഭിമന്യു, സനന്ദ്​ എന്നിവർക്ക്​ കൊലപാതകത്തിൽ നേരിട്ട്​ പങ്കാളിത്തമുണ്ടെന്ന്​ കണ്ടെത്തി. നേര​േത്ത കസ്​റ്റഡിയിലെടുത്ത ഇവരെ പൊലീസ്​ വിശദമായി ചോദ്യം ചെയ്​തതോടെയാണ്​ ഷാ​നിെൻറ കൊലപാതകത്തിൽ നേരിട്ട്​ പ​ങ്കെടുത്തതായി തെളിഞ്ഞത്​. ​പ്രതികൾക്ക്​ ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയതിനാണ്​ തൃശൂർ സ്വദേശികളായ സുധീഷിനെയും ഉമേഷിനെയും അറസ്​റ്റ്​ ചെയ്​തത്​. ഇതോടെ, ഷാനി​െൻറ കൊലപാതവുമായി ബന്ധപ്പെട്ട്​ ഇതുവരെ 12 പേരാണ്​ അറസ്​റ്റിലായത്​.

18ന്​ രാത്രിയാണ്​ ഷാനിനെ കാറിലെത്തിയ അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്​. ഇതിന്​ പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീട്ടിലേക്ക്​ ഇരച്ചുകയറിയ അക്രമിസംഘം ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്​ജിത്​ ശ്രീനിവാസനെയും വെട്ടിക്കൊന്നിരുന്നു​. 

Tags:    
News Summary - shan murder planing done two months before says police remand report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.