തിരുവനന്തപുരം: ഷാര്‍ജ വിമാനം പുറപ്പെടാൻ വൈകുന്നത് മൂലം 250 ഓളം യാത്രക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഏഴരക്ക് പുറപ്പെടേണ്ട എയര്‍ അറേബ്യ ജി 9442 ഷാര്‍ജ വിമാനമാണ് വൈകുന്നത്.
സാങ്കേതിക തകരാറെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. കോവിഡ് മാനദണ്ഡപ്രകാരം ആറര മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന നിര്‍ദേശപ്രകാരം ഉച്ചക്ക് ഒരുമണിക്ക് വിമാനത്താവളത്തിലെത്തിയതാണ് യാത്രക്കാർ. മണിക്കൂറുകൾ വൈകിയിട്ടും യാത്രക്കാർക്ക് ഭക്ഷണം ഉൾപ്പയെുള്ളവ ലഭിച്ചിട്ടില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
സാങ്കേതിക തകരാര്‍ എന്ന കാരണം മാത്രമാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. രണ്ട് മണിക്കൂറിനകം തകരാര്‍ പരിഹരിക്കാമെന്നായിരുന്നു പറഞ്ഞതെന്നും എന്നാല്‍ നാല്മണിക്കൂർ കഴിഞ്ഞിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.