ഷാരോൺ കൊലക്കേസ്: ഗ്രീഷ്‍മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിലെ ​മുഖ്യപ്രതി ഗ്രീഷ്‍മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു. തെളിവ് നശിപ്പിച്ചതിനാണ് അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും പ്രതിചേര്‍ത്തത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു.

ഷാരോണ്‍ മരിച്ചതോടെ ഗ്രീഷ്മയുടെ പെരുമാറ്റത്തിൽ വലിയ വ്യത്യാസം കണ്ട അമ്മയും അമ്മാവനും ഇതേക്കുറിച്ച് ചോദിച്ചെങ്കിലും ഒന്നും വെളിപ്പെടുത്താന്‍ തയാറായില്ല. ഇതോടെ താന്‍ വാങ്ങിവെച്ച കീടനാശിനിയാവാം ഗ്രീഷ്മ കലക്കിക്കൊടുത്തതെന്ന സംശയത്തെ തുടര്‍ന്ന് അമ്മാവന്‍ കുപ്പി നശിപ്പിക്കുകയായിരുന്നു. ഇതിനൊപ്പം കഷായം ഉണ്ടാക്കാന്‍ ഉപയോഗിച്ച കൂട്ടും കഷായമിരുന്ന കുപ്പിയും നശിപ്പിച്ചു. അമ്മയുടെ അറിവോടെയായിരുന്നു ഇത് രണ്ടും ചെയ്തത്. ഇതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേര്‍ക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.

ഗ്രീഷ്മ ഒറ്റക്ക് ഈ കുറ്റകൃത്യം ചെയ്യില്ലെന്നും വീട്ടുകാര്‍ക്ക് പങ്കുണ്ടെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ ഇക്കാര്യം വ്യക്തമാകുമെന്നാണ് വിലയിരുത്തല്‍.

Tags:    
News Summary - Sharon murder case: Greeshma's mother and uncle have been implicated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.