ഷാരോൺ വധം; വിചാരണ ഒക്ടോബര്‍ ഒന്നു മുതല്‍

തിരുവനന്തപുരം: ഷാരോണിനെ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായര്‍ എന്നിവരുൾപ്പെട്ട കേസിൽ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചു.

62 പേജുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.ടി. രാശിത്താണ് സമര്‍പ്പിച്ചത്. കുറ്റപത്രപ്രകാരം കൊലപാതകം (ഐ.പി.സി 302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകല്‍ (364), വിഷം നല്‍കി കൊലപ്പെടുത്തല്‍ (328), തെളിവ് നശിപ്പിക്കല്‍ (201), കുറ്റം ചെയ്തത് മറച്ചുവെയ്ക്കല്‍ (203) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.

2022 ഒ​ക്ടോ​ബ​ർ 17ന് ​രാ​വി​ലെ ക​ഷാ​യം ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലയി​ലാ​യ ഷാ​രോ​ൺ 25ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആശുപ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം നി​ശ്ച​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധ​ത്തി​ൽ​നി​ന്ന് പിന്മാറണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​മ്മ​തി​​ക്കാ​തി​രു​ന്ന​തി​ന​ത്തു​ട​ർ​ന്ന് ഗ്രീ​ഷ്മ ഷാ​രോ​ണി​നെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി വി​ഷം ക​ല​ർ​ന്ന ക​ഷാ​യം ന​ൽ​കി​യെ​ന്നും ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ഹൈകോടതിയുടെ ജാമ്യത്തിലാണ്. കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായരും നേരത്തെ ജാമ്യം നേടിയിരുന്നു.

Tags:    
News Summary - Sharon Murder Case the trial will begin on October 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.