തിരുവനന്തപുരം: പാറശാലയിലെ ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വനിത സുഹൃത്ത് ഇന്ന് ഹാജരാകണം. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്താനാണ് നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ ദിവസം കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
ഇതിന് പിന്നാലെ കേസിൽ തുടർനടപടികൾക്കും തുടക്കം കുറിച്ചിരുന്നു. ഷാരോണിന്റെ വനിതാ സുഹൃത്തിനോടും മാതാപിതാക്കളോടും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവിനോടും ഹാജരാകാനാണ് നിലവിൽ നൽകിയിരിക്കുന്ന നിർദേശം.ഷാരോൺ രാജ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വനിതാ സുഹൃത്തുമൊത്ത് നടത്തിയ ജ്യൂസ് ചലഞ്ച് അടക്കം എന്തിനായിരുന്നെന്ന് ചോദിച്ച് മനസിലാക്കേണ്ടതുണ്ട്. ഇതിലടക്കം ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഷാരോണുമായി ബന്ധപ്പെട്ടിരുന്ന ഫോണടക്കം കൊണ്ടുവരാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയടക്കം നടത്തി മുഴുവൻ വിവരങ്ങളും അന്വേഷണ സംഘം തേടേണ്ടതുണ്ട്. മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിൽ രണ്ടു ദിവസത്തിനകം തീരുമാനമാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.