അഴിമതി ഉയരുമ്പോൾ തെരുവിൽ പ്രതിഷേധങ്ങൾ ഉണ്ടാകും; സർക്കാറിനോട് ശശി തരൂർ

കോഴിക്കോട്: പ്രതിഷേധക്കാരെ പൊലീസിനെ ഉപയോഗിച്ച് മർദിക്കുന്ന സംസ്ഥാന സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. തെരുവിലെ പ്രതിഷേധങ്ങൾക്ക് നിർബന്ധിതരാകും വിധം സർക്കാറിനെതിരെ അഴിമതിയാരോപണങ്ങൾ ഉയരുകയാണെന്ന് ശശി തരൂർ പറഞ്ഞു.

കോവിഡ് രോഗികൾ കൂടുന്നത് സർക്കാറിന്‍റെ കെടുകാര്യസ്ഥതയും മോശം ഭരണവും കാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതി അപകടകരമായ നിലയിലാണ്. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് ട്വിറ്ററിലുടെ തരൂർ ആവശ്യപ്പെട്ടു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.