കർഷക സമരത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ശശി തരൂർ എം.പി. രണ്ടു പതിറ്റാണ്ടുകളായി മാറിവരുന്ന സർക്കാറുകൾ പരിഗണിക്കുന്ന കാര്യങ്ങളാണ് കാർഷിക നിയമമെന്നും പ്രതിപക്ഷത്തിന് ക്രഡിറ്റ് ലഭിക്കാത്തതിനാലാണ് എതിർക്കുന്നതെന്നും മോദി പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതോടെ ചന്തകൾ പൂട്ടുമെന്ന പ്രചാരണം വലിയ നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മോദിയുടെ വാക്കുകൾ സത്യമാണെങ്കിൽ എന്തുകൊണ്ടാണ് ഇത് നിയമത്തിൽ ഉൾപ്പെടുത്താത്തതെന്ന് തരൂർ ചോദിച്ചു.
എന്തുകൊണ്ടാണ് സിങ്കു അതിർത്തിയിൽ കർഷകരെ സന്ദർശിച്ച് അവരോട് ഇത് പറയാത്തത്. എന്തുകൊണ്ടാണ് പാർലമെൻറ് വിളിച്ച് പ്രതിപക്ഷത്തിന് ഉറപ്പ് നൽകുകയും രാജ്യത്തെ പ്രധാന നിയമനിർമാണ വേദിയായ പാർലമെൻറിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യാത്തതെന്നും തരൂർ ചോദിച്ചു. 'ഇതൊരു വാഗ്ദാനം ആണെങ്കിൽ എന്തുകൊണ്ടാണ് നിയമത്തിൽ ഉൾപ്പെടുത്താത്തത്? എന്തുകൊണ്ടാണ് സിങ്കു അതിർത്തിയിൽ കർഷകരെ സന്ദർശിച്ച് അവരോട് ഇത് പറയാത്തത്? എന്തുകൊണ്ടാണ് പാർലമെൻറ് വിളിച്ച് പ്രതിപക്ഷത്തിന് ഉറപ്പ് നൽകുകയും രാജ്യത്തെ നിയമസഭാ ഫോറത്തിലൂടെ അഭിസംബോധന ചെയ്യുകയും ചെയ്യാത്തത്'-തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
വീഡിയോ കോൺഫറൻസിലൂടെ മധ്യപ്രദേശിലെ കർഷകരെ അഭിസംേബാധന ചെയ്യുേമ്പാഴാണ് മോദി പ്രതിപക്ഷത്തിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചത്. 'ഈ നിയമങ്ങൾ ഒറ്റ രാത്രിയിൽ കൊണ്ടുവന്നവയല്ല. കഴിഞ്ഞ 22 വർഷമായി എല്ലാ സർക്കാറുകളും സംസ്ഥാനങ്ങളും വിശദമായി ഇവ ചർച്ചചെയ്തുകൊണ്ടിരിക്കുന്നു. കർഷക സംഘടനകൾ, കാർഷിക വിദഗ്ധർ, സാമ്പത്തിക വിദഗ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയവയെല്ലാം മാറ്റം ആവശ്യപ്പെടുന്നു. ഇന്ന് ഈ നിയമങ്ങളെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ അവരുടെ പ്രകടന പത്രികയിൽ ഈ വാഗ്ദാനങ്ങളും ഉറപ്പുനൽകിയിരുന്നു' -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.