Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യം രാജ്യത്തെ...

ആദ്യം രാജ്യത്തെ അഭിസംബോധന ചെയ്യേണ്ടതുപോലെ ചെയ്യുക, കർഷകരോട്​ സംസാരിക്കുക; മോദിയോട്​ തരൂർ

text_fields
bookmark_border
ആദ്യം രാജ്യത്തെ അഭിസംബോധന ചെയ്യേണ്ടതുപോലെ ചെയ്യുക, കർഷകരോട്​ സംസാരിക്കുക; മോദിയോട്​ തരൂർ
cancel

കർഷക സമരത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ മറുപടിയുമായി ശശി തരൂർ എം.പി. രണ്ടു പതിറ്റാണ്ടുകളായി മാറിവരുന്ന സർക്കാറുകൾ പരിഗണിക്കുന്ന കാര്യങ്ങളാണ്​ കാർഷിക നിയമമെന്നും പ്രതിപക്ഷത്തിന്​ ക്രഡിറ്റ്​ ലഭിക്കാത്തതിനാലാണ്​ എതിർക്കുന്നതെന്നും മോദി പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതോടെ ചന്തകൾ പൂട്ടുമെന്ന പ്രചാരണം വലിയ നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മോദിയുടെ വാക്കുകൾ സത്യമാണെങ്കിൽ എന്തുകൊണ്ടാണ്​ ഇത് നിയമത്തിൽ ഉൾപ്പെടുത്താത്തതെന്ന്​ തരൂർ ചോദിച്ചു.


എന്തുകൊണ്ടാണ് സിങ്കു അതിർത്തിയിൽ കർഷകരെ സന്ദർശിച്ച് അവരോട് ഇത് പറയാത്തത്. എന്തുകൊണ്ടാണ് പാർലമെൻറ്​ വിളിച്ച് പ്രതിപക്ഷത്തിന് ഉറപ്പ് നൽകുകയും രാജ്യത്തെ പ്രധാന നിയമനിർമാണ വേദിയായ പാർലമെൻറിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യാത്തതെന്നും തരൂർ ചോദിച്ചു. 'ഇതൊരു വാഗ്​ദാനം ആണെങ്കിൽ എന്തുകൊണ്ടാണ്​ നിയമത്തിൽ ഉൾപ്പെടുത്താത്തത്? എന്തുകൊണ്ടാണ് സിങ്കു അതിർത്തിയിൽ കർഷകരെ സന്ദർശിച്ച് അവരോട് ഇത് പറയാത്തത്? എന്തുകൊണ്ടാണ് പാർലമെൻറ്​ വിളിച്ച് പ്രതിപക്ഷത്തിന് ഉറപ്പ് നൽകുകയും രാജ്യത്തെ നിയമസഭാ ഫോറത്തിലൂടെ അഭിസംബോധന ചെയ്യുകയും ചെയ്യാത്തത്'-തരൂർ ഫേസ്​ബുക്കിൽ കുറിച്ചു.

വീഡിയോ കോൺഫറൻസിലൂടെ മധ്യപ്രദേശിലെ കർഷകരെ അഭിസം​േബാധന ചെയ്യു​േമ്പാഴാണ്​ മോദി പ്രതിപക്ഷത്തിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചത്​. 'ഈ നിയമങ്ങൾ ഒറ്റ രാത്രിയിൽ ​കൊണ്ടുവന്നവയല്ല. കഴിഞ്ഞ 22 വർഷമായി എല്ലാ സർക്കാറുകളും സംസ്​ഥാനങ്ങളും വിശദമായി ഇവ ചർ​ച്ചചെയ്​തുകൊണ്ടിരിക്കുന്നു. കർഷക സംഘടനകൾ, കാർഷിക വിദഗ്​ധർ, സാമ്പത്തിക വിദഗ്​ധർ, ശാസ്​ത്രജ്ഞർ തുടങ്ങിയവയെല്ലാം മാറ്റം ആവശ്യപ്പെടുന്നു. ഇന്ന്​ ഈ നിയമങ്ങളെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ അവരുടെ പ്രകടന പത്രികയിൽ ഈ വാഗ്​ദാനങ്ങളും ഉറപ്പുനൽകിയിരുന്നു' -മോദി പറഞ്ഞു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiShashi TharoorFarm Bill
Next Story