ന്യൂഡൽഹി: കേരളത്തോടുള്ള റെയിൽവേ അവഗണന പാർലമെൻറിൽ ഉന്നയിച്ച് തിരുവനന്തപുരം എം.പി ശശി തരൂർ. കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിൽ ദക്ഷിണ റെയിൽവേ നിഷേധാത്മക സമീപനമാണ് സീകരിക്കുന്നത്. നിലവിലെ ട്രെയിനുകൾ സർവിസ് വർധിപ്പിക്കുന്നതും, പുണെ-എറണാകുളം സർവിസ് തിരുവനന്തപുരത്തേക്ക് നീട്ടുന്നതുമടക്കം നിരവധി ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചിട്ടും യതൊരു അനുകൂല തീരുമാനവുമുണ്ടാവുന്നില്ല. പാലക്കാട് കോച്ച് ഫാക്ടറി, നേമം റെയിൽവേ സ്റ്റേഷൻ വികസനം തുടങ്ങിയ ഒന്നും തുടങ്ങുന്നില്ല. റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തരൂർ സഭയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.