കൊല്ലാനും നശിപ്പിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് സംസ്ഥാനം മാറുന്നത് സങ്കടകരം -ശശി തരൂർ

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനം ഞെട്ടിപ്പിക്കുന്നതും അപലപനീയമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. സംഭവത്തിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണം. കൊല്ലാനും നശിപ്പിക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് സംസ്ഥാനം മാറുന്നത് സങ്കടകരമാണെന്നും തരൂർ വ്യക്തമാക്കി.

സംഭവത്തെ അപലപിക്കാനും അക്രമം കൂടുതൽ അക്രമങ്ങളല്ലാതെ മറ്റൊന്നും നേടില്ലെന്നും അനുയായികളെ പഠിപ്പിക്കാനും എല്ലാ മതനേതാക്കളും ഒന്നിക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

യഹോവ സാക്ഷികൾ കളമശ്ശേരിയിലെ കൺവെൻഷൻ സെന്‍ററിൽ നടത്തിയ പ്രാർഥനക്കിടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരു സ്ത്രീ മരിക്കുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ് 18 പേർ ഐ.സി.യുവിൽ ചികിത്സയിലാണ്. ഇവരിൽ പൊള്ളലേറ്റ 12 വയസുള്ള കുട്ടി ഉൾപ്പെടെ ആറ് പേരുടെ നില ഗുരുതരമാണ്.

30 പേരാണ് നിലവിൽ ആശുപത്രിയിൽ തുടരുന്നത്. എറണാകുളം മെഡിക്കൽ കോളജിൽ 10 പേർ ഐ.സി.യുവിലുണ്ട്. വാർഡിലുള്ള 10 പേരെ വൈകീട്ടോടെ ഡിസ്ചാർജ് ചെയ്യും. രാജഗിരി, സൺറൈസ്, ആസ്റ്റർ മെഡിസിറ്റി എന്നിവിടങ്ങളിലാണ് ഐ.സി.യുവിലുള്ള മറ്റ് രോഗികൾ.

Tags:    
News Summary - Shashi Tharoor reacts to Kalamassery Blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.