തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ ലിംഗം േഛദിക്കുന്നതിനു പകരം പെൺകുട്ടിക്ക് െപാലീസിെന സമീപിക്കാമായിരുന്നെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. വേഗത്തിലുള്ള ഇത്തരം നീതി നടപ്പാക്കലിൽ സന്തോഷം തോന്നുമെങ്കിലും നിയമം ൈകയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെൺകുട്ടിക്ക് അഭികാമ്യമെന്ന് ശശി തരൂർ പറഞ്ഞു.
എല്ലാവരേയും പോലെ ഞാനും അവളോട് സഹതാപമുള്ളവനാണ്. പേക്ഷ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കിൽ ഒരാൾ മാത്രമല്ല, എല്ലാവരും കൈയിൽ കത്തിയുമായി നടക്കേണ്ടി വരുമെന്നും ശശി തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സന്യാസിയുടെ ലിംഗം േഛദിച്ചത്. സംഭവത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടി എട്ടു വർഷമായി നിരന്തരം സന്യാസി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും െപാലീസിന് മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.